റാഞ്ചി: 2019 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് സെമിയിലെ തോൽവിക്കുശേഷം ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങാത്ത എം.എസ്. ധോണി നിലവിൽ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മാനേജർ ദിവാകർ. ഈ വർഷം ഐപിഎലിൽ ചെന്നൈയെ നയിക്കാനുള്ള കഠിന തയാറെടുപ്പിലായിരുന്നു ധോണി. ധോണിയോട് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറില്ല. പക്ഷേ, അദ്ദേഹം വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നില്ല- ദിവാകർ പറഞ്ഞു.