ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ലൂയി സുവാരസിന്റെ (56) ഗോളിൽ ബാഴ്സലോണയ്ക്കു ജയം. ഹോം മത്സരത്തിൽ എസ്പാന്യോളിനെ 1-0നാണ് ബാഴ്സ കീഴടക്കിയത്. ഇതോടെ ലീഗ് കിരീട പോരാട്ടം ബാഴ്സ സജീവമായി നിലനിർത്തി. 34 മത്സരങ്ങളിൽനിന്ന് 77 പോയിന്റുള്ള റയൽ മാഡ്രിഡും 35 മത്സരങ്ങളിൽ 76 പോയിന്റുള്ള ബാഴ്സയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.