ഐഎസ്എൽ 2020-21 സീസണ് നവംബറിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടക്കുമെന്ന സ്ഥിരീകരണം വന്നതിനു പിന്നാലെ ഒഡീഷ എഫ്സി ഗോൾ കീപ്പറായിരുന്ന ആൽബിനോ ഗോമസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇരുപത്താറുകാരനായ ഗോവൻ താരവുമായി 2023വരെയാണ് കരാർ. ഐഎസ്എൽ 2020-21 സീസണ് കേരളത്തിലും ഗോവയിലുമായി നടത്താനാണ് സാധ്യത. കേരളത്തിൽ കൊച്ചിക്കു പുറമേ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളും വേദിയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
മോഹൻ ബഗാന്റെ മുൻ പരിശീലകനായ കിബു വികുന ബ്ലാസ്റ്റേഴ്സിന്റെ ചുമതലയിലെത്തിയശേഷം നിരവധി ഇന്ത്യൻ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഐഎസ്എലിന്റെ സ്വദേശീവത്കരണവും ഇതിനു കാരണമായി കരുതപ്പെടുന്നു. അടുത്ത സീസണ് മുതൽ പ്ലേയിംഗ് ഇലവണിൽ നാല് വിദേശ താരങ്ങളെ മാത്രമേ കളിപ്പിക്കാൻ സാധിക്കൂ.
ബംഗളൂരു എഫ്സിയുടെ താരങ്ങളായിരുന്ന ലെഫ്റ്റ് ബാക്ക് നിഷു കുമാർ, ഗോളി പ്രഭുസുഖാൻ സിംഗ് ഗിൽ, ട്രോയുടെ പ്രതിരോധ താരമായ സന്ദീപ് സിംഗ്, ഹൈദരാബാദ് എഫ്സിയുടെ മധ്യനിരത്താരമായിരുന്ന രോഹിത് കുമാർ, മോഹൻബഗാന്റെ മുൻനിരയിലുണ്ടായിരുന്ന വി.പി. സുഹൈർ തുടങ്ങിയവരെയെല്ലാം സ്വന്തമാക്കിയതിനു പിന്നാലെയാണ് ആൽബിനോയെയും കൊച്ചിയിലെത്തിച്ചത്. സാൽഗോക്കർ താരമായിരുന്ന ആൽബിനോ 2015 ൽ മുംബൈ സിറ്റി എഫ്സിയിലൂടെ ഐഎസ്എലിൽ അരങ്ങേറി. 2016-17ലെ സീസണിൽ ലോണിലൂടെ ഐ ലീഗ് ക്ലബ്ബായ ഐസോൾ എഫ്സിയിൽ ചേർന്നു. ആ സീസണിൽ എട്ട് ക്ലീൻ ഷീറ്റുകളോടെ ഐസോളിനെ ഐ ലീഗ് കിരീടം ഉയർത്താൻ സഹായിച്ചു.
കേരള ബ്ലാസ്റ്റേഴ്സിൽ ചേരാനായതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ആൽബിനോ പറഞ്ഞു. ഐഎസ്എലിലെ ഏറ്റവും ആവേശഭരിതരായ ആരാധകർക്ക് മുന്നിൽ കളിക്കാൻ ആഗ്രഹിക്കുന്നു. വ്യക്തമായ ദീർഘവീക്ഷണമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നതിനാൽതന്നെ ശരിയായ സ്ഥലത്താണ് എത്തിപ്പെട്ടതെന്നെനിക്കുറപ്പുണ്ട്. ടീമിനൊപ്പം ചേരാനും സീസണിനായി തയാറെടുപ്പ് ആരംഭിക്കാനും കാത്തിരിക്കുകയാണ്-ആൽബിനോ പറഞ്ഞു.