കോൽക്കത്ത: സെപ്റ്റംബറിൽ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് റദ്ദാക്കിയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ യോഗത്തിന് തൊട്ടു മുന്‍പാണ് ഗാംഗുലിയുടെ പ്രഖ്യാപനം.
എന്നാൽ, കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഗാംഗുലി തയാറായില്ല. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലാണോ തീരുമാനമെടുത്തതെന്നും ഗാംഗുലി വ്യക്തമാക്കിയില്ല. കൊറോണ മഹാമാരിക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരന്പര ഏതായിരിക്കുമെന്നു നിലവിൽ പറയാനാവില്ല. സർക്കാർ നിർദേശമനുസരിച്ച് മാത്രമെ മത്സരങ്ങൾ പുനരാരംഭിക്കാൻ കഴിയൂ. ട്വന്റി-20 ലോകകപ്പ് മാറ്റിവയ്ക്കുമെന്നുതന്നെയാണ് വിശ്വാസം. 2020നെ ഐപിഎൽ ഇല്ലാത്ത വർഷമാക്കില്ല- ഗാംഗുലി വ്യക്തമാക്കി.