കിംഗ്സ്റ്റണ്‍: ഇന്ത്യൻ മുൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്സിന്റെ തലയുമായ എം.എസ്. ധോണിക്ക് പിറന്നാൾ ആശംസാഗാനവുമായി വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റൻ ഡെയ്ൻ ബ്രാവോ. ഇന്നലെയായിരുന്നു ധോണിയുടെ 39-ാം പിറന്നാൾ.
ചെന്നൈ സൂപ്പർ കിംഗ്സിൽ ധോണിയും ബ്രാവോയും സഹതാരങ്ങളാണ്. ഹെലികോപ്റ്റർ 7 എന്ന ധോണിയെക്കുറിച്ചുള്ള വീഡിയോ ഗാനം ബ്രാവോ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ധോണിയുടെ കരിയറിലെ മനോഹര നിമിഷങ്ങളെല്ലാം പാട്ടിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. മറ്റൊരു അമ്മയിൽ ജനിച്ച സഹോദരനായ ധോണിക്ക് ബ്രാവോയുടെ സമർപ്പണം എന്ന കുറിപ്പും പാട്ടിനൊപ്പം നൽകിയിയിട്ടുണ്ട്. വീഡിയോയ്ക്ക് വൻ പ്രചാരമാണു ലഭിച്ചത്.