ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോളിൽ ഇനി വിദേശ താരങ്ങളുടെ എണ്ണം കുറയും. 2021-22 സീസണ് മുതൽ ആദ്യ ഇലവണിനുള്ള വിദേശകളിക്കാരുടെ എണ്ണം നാലാകും. 3+1 എന്ന ഏഷ്യൻ നിയമം ആണ് പുതിയ സീസണ് മുതൽ പിന്തുടരുക. ആകെ ആറു വിദേശ താരങ്ങളുമായി മാത്രമേ ഒരു ക്ലബ്ബിന് കരാറിലെത്താനാകൂ. ഈ ആറ് വിദേശതാരങ്ങളിൽ ഒരാൾ ഏഷ്യൻ താരമാവുകയും വേണം. നിലവിൽ ഒരു ക്ലബ്ബിന് ഏഴു വിദേശതാരങ്ങളുമായി കരാറിലെത്താം. 2020-21 സീസണ് ഐഎസ്എൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നവംബറിൽ ആരംഭിക്കാനും തീരുമാനമായി. കേരളം, ഗോവ എന്നിവിടങ്ങിലാകും പ്രധാനമായും മത്സരങ്ങൾ. നോർത്ത് ഈസ്റ്റ്, കോൽക്കത്ത എന്നിവിടങ്ങളും പരിഗണനയിലുണ്ട്.