ദുബായ്: കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റും മാറ്റിവയ്ക്കുമെന്ന് റിപ്പോർട്ട്. ലോകകപ്പ് മാറ്റിവയ്ക്കുമെന്ന് നേരത്തേതന്നെ സൂചനകളുണ്ടായിരുന്നു. എന്നാൽ, ഐസിസി മാറ്റിവയ്ക്കാൻ തീരുമാനിച്ചതായാണ് അടുത്ത വൃത്തങ്ങളിൽനിന്നുള്ള സൂചനയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ - നവംബർ മാസങ്ങളിലായാണ് ഓസ്ട്രേലിയയിൽ ഐസിസി ട്വന്റി-20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്. വരും ദിനങ്ങളിൽ ഇതു സംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പുണ്ടാകും. കഴിഞ്ഞ മാസം നടന്ന ഐസിസി യോഗത്തിൽ ട്വന്റി-20 ലോകകപ്പ് സംബന്ധിച്ച തീരുമാനം ഈ മാസത്തേക്ക് മാറ്റിവച്ചിരുന്നു.
ഒൗട്ട് ഡോർ പരിശീലനം ഇതിനോടകം പുനരാരംഭിച്ച ഓസ്ട്രേലിയൻ ടീമിനോട് ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയ്ക്കായി ഒരുങ്ങാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. സെപ്റ്റംബറിലാകും ഇംഗ്ലണ്ടിനെതിരായ പരന്പരയെന്നും ഓസീസ് മാധ്യമങ്ങൾ സൂചിപ്പിച്ചു.