ടുറിൻ: യുവന്റസിനായി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഫ്രീ കിക്ക് ഗോളിനായി കാത്തിരുന്ന ആരാധകർക്ക് സന്തോഷിക്കാം. സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽനിന്നും ഇറ്റാലിയിലെ യുവന്റസിലെത്തിയ റൊണാൾഡോയുടെ ബൂട്ടിൽനിന്ന് ടൊറിനൊ എഫ്സിക്കെതിരേ ഒരു ഫ്രീ കിക്ക് ഗോളെത്തി. ആ ഫ്രീ കിക്ക് ഗോളിലേക്ക് വളഞ്ഞിറങ്ങിയതിനൊപ്പം രണ്ട് റിക്കാർഡും കുറിക്കപ്പെട്ടു.
സീരി എയിൽ 1961നുശേഷം 25 ഗോൾ നേടുന്ന ആദ്യ താരം... ലാ ലിഗ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സീരി എ ലീഗുകളിൽ ഒരു സീസണിൽ 25ൽ അധികം ഗോൾ നേടുന്ന ആദ്യതാരം എന്നീ റിക്കാർഡുകളാണ് റൊണാൾഡോ ഇതോടെ സ്വന്തമാക്കിയത്. ക്ലബ് കരിയറിൽ 2017 ഡിസംബറിൽ സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിനായി നേടിയശേഷം ഇതാദ്യമായാണ് റൊണാൾഡോ ഫ്രീ കിക്കിലൂടെ ഗോൾ നേടുന്നത്. ഇതിനിടെ 40 തവണ ഫ്രീ കിക്ക് ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.
ബഫണും റിക്കാർഡ്
റൊണാൾഡോയ്ക്കു പിന്നാലെ യുവന്റസ് ഗോളി ജിയാൻലൂയിജി ബഫണും സീരി എ റിക്കാർഡ് കുറിച്ചു. ടൊറിനൊയ്ക്കെതിരായ മത്സരം ബറണിന്റെ 648-ാം സീരി എ പോരാട്ടമായിരുന്നു. ഇതോടെ സീരി എയിൽ ഏറ്റവും അധികം മത്സരത്തിനിറങ്ങിയ റിക്കാർഡ് പൗലോ മാൾഡീനിയെ പിന്തള്ളി ബഫണ് സ്വന്തമാക്കി. മത്സരത്തിൽ പൗലൊ ഡിബാല (മൂന്ന്), കൗഡാർഡൊ (29), റൊണാൾഡോ (61), ഡിജിഡിജ് (സെൽഫ് - 87) എന്നിവരുടെ ഗോളിലൂടെ യുവന്റസ് 4-1നു ജയിച്ചു. സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഗോൾ നേടിയ മത്സരത്തിൽ എസി മിലാൻ 3-0ന് ലാസിയോയെ കീഴടക്കി. ലീഗിൽ 75 പോയിന്റുമായി യുവന്റസ് ആണ് ഒന്നാമത്. 68 പോയിന്റുള്ള ലാസിയോ രണ്ടാമതുണ്ട്.