ബെയ്ജിംഗ്: ബാഡ്മിന്റണ്‍ കോർട്ടിലെ ഇതിഹാസം താരം ചൈനയുടെ ലിൻ ഡാൻ വിരമിച്ചു. മുപ്പത്തിയാറുകാരനായ താരം ഇന്നലെ സമൂഹമാധ്യമത്തിലൂടെയാണ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. രണ്ട് തവണ ഒളിന്പിക്സും അഞ്ച് തവണ ലോക ചാന്പ്യൻഷിപ്പും സ്വന്തമാക്കിയ താരം ‘സൂപ്പർ ഡാൻ’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടു. 2008 ബെയ്ജിംഗ്, 2012 ലണ്ടൻ ഒളിന്പിക്സുകളിൽ സ്വർണം കരസ്ഥമാക്കിയ ഡാൻ അടുത്ത വർഷം ടോക്കിയോയിൽ മറ്റൊരു ഒളിന്പിക്സ് നടക്കാനിരിക്കേയാണ് കളംവിട്ടത്. കൊറോണ വൈറസിനെത്തുടർന്ന് ഈ വർഷം നടക്കേണ്ട ഒളിന്പിക്സ് ആണ് അടുത്ത വർഷത്തേക്ക് നീക്കിയതെന്നതും മറ്റൊരു വസ്തുത.
കഴിഞ്ഞ വർഷം വിരമിച്ച മലേഷ്യയുടെ ലീ ചോംഗ് വീയും ലിൻ ഡാനുമായിരുന്നു പുരുഷ സിംഗിൾസിൽ ഒരു കാലഘട്ടം അടക്കി വാണത്. ഇവരുടെ പോരാട്ടം ബാഡ്മിന്റണ്‍ കോർട്ടിലെ ക്ലാസിക്കുകളാണ്. കാൻസറിനെത്തുടർന്ന് ലീ ചോംഗ് വീ കഴിഞ്ഞ വർഷം കോർട്ട് വിട്ടിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
20 വർഷം നീണ്ട കരിയറിൽ 666 ജയവും 66 കിരീടങ്ങളും സൂപ്പർ ഡാൻ സ്വന്തമാക്കി. 28 വയസിനിടെ ലോകത്തെ ഒന്‍പത് പ്രധാന ടൂർണമെന്റുകളും ജയിച്ച് സൂപ്പർ ഗ്രാൻസ്ലാം സ്വന്തമാക്കിയതോടെയാണ് ‘സൂപ്പർ ഡാൻ’ എന്ന വിളിപ്പേര് കിട്ടിയത്. ഒളിന്പിക് സ്വർണം നിലനിർത്തുന്ന ആദ്യ പുരുഷതാരവും ഡാൻ തന്നെ.
ഇനിയില്ല ലീ - ഡാൻ ക്ലാസിക്
ലിൻ ഡാന്‍ ആശംസകളുമായി മലേഷ്യൻ ബാഡ്മിന്റണ്‍ ഇതിഹാസം ലീ ചോംഗ് വീ. ബാഡ്മിന്റണ്‍ കോർട്ടുകളിൽ ലിൻ ഡാനിന്റെ ഏറ്റവും വലിയ എതിരാളിയും പുറത്ത് അടുത്ത സുഹൃത്തുമായിരുന്നു ലീ. ബാഡ്മിന്റണ്‍ ആരാധകർക്ക് ലീ - ഡാൻ ക്ലാസിക്ക് ആസ്വദിക്കാൻ ഇനി റീ പ്ലേകളെ ആശ്രയിക്കേണ്ടിവരും. ലീ ചോംഗ് വീ ട്വിറ്ററിലൂടെ ലിൻ ഡാന്‍ ആശംസയറിയിച്ചു. ഈ ദിവസം വരുമായിരുന്നെന്ന് നമുക്ക് അറിയാമായിരുന്നു. നമ്മൾ ഏറ്റുമുട്ടിയ ഇടങ്ങളിലെല്ലാം നീയായിരുന്നു രാജാവെന്നും ലീ ട്വീറ്റ് ചെയ്തു. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ലീയുടെ കുറിപ്പ്.
2008, 2012 ഒളിന്പിക്സുകളിൽ ലീ ചോംഗ് വീയെ കീഴടക്കിയായിരുന്നു ലിൻ ഡാൻ സ്വർണം നേടിയത്. എന്നാൽ, 2016 റിയോ ഒളിന്പിക്സിൽ സെമിയിൽ ഡാനെ, ലീ ചോംഗ് വീ വീഴ്ത്തി.