ജയ്പുർ: ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയത്തിനു പിന്നാലെ ഇന്ത്യയിൽ മറ്റൊരു വന്പൻ ക്രിക്കറ്റ് സ്റ്റേഡിയംകൂടി വരുന്നു. രാജസ്ഥാനിലെ ജയ്പുരിലാണ് വന്പൻ സ്റ്റേഡിയം വരുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പ്രത്യേകതയോടെയാണ് ഇതിന്റെ നിർമാണം. 75,000 പേർക്ക് ഇരിക്കാം.