മുംബൈ: ഐപിഎൽ ട്വന്റി-20 ഈ സീസണ് ഇന്ത്യയിൽ നടക്കാനുള്ള സാധ്യത മങ്ങുന്നു. ഈ വർഷം നടക്കേണ്ട 13-ാം സീസണ് കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടന്നിട്ടില്ല. ഈ സീസണ് യുഎഇ, ശ്രീലങ്ക എന്നിവിടങ്ങളിലൊരിടത്തു നടക്കുമെന്ന സൂചനകൾ പുറത്തുവന്നു. ഇന്ത്യയിൽ കൊറോണ വൈറസ് രോഗവ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിലാണിത്. ബിസിസിഐ വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്.