ബാഴ്സലോണ: ന്യൂകാമ്പില്‍ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിറന്നത് മൂന്നു പെനല്‍റ്റിയും ഒരു സെല്‍ഫ് ഗോളും. ബാഴ്സലോണയ്ക്കും അര്‍ജന്റീനയ്ക്കുമായി ലയണല്‍ മെസി 700-ാമത്തെ ഗോള്‍ നേടിയ മത്സരമെന്ന പ്രത്യേകതയുണ്ടായിരുന്നു.
ലാ ലിഗയില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ ബാഴ്സലോണ - അത്ലറ്റിക്കോ മത്സരം 2-2ന് സമനിലയായി. സമനിലയോടെ ബാഴ്സലോണ റയല്‍ മാഡ്രിഡിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമാക്കി. 33 കളിയില്‍ ബാഴ്സലോണയ്ക്ക് 70 പോയിന്റാണുള്ളത്. ഒരു മത്സരം കുറച്ചുള്ള റയലിന് 71 പോയിന്റാണുള്ളത്. അത്ലറ്റിക്കോ മാഡ്രിഡിന് 59 പോയിന്റാണ്.
ബാഴ്സലോണയുടെ തുടര്‍ച്ചയായ രണ്ടാമത്തെ സമനിലയാണ്. സെല്‍റ്റ വിഗോയ്ക്കെതിരെ കഴിഞ്ഞ മത്സരവും 2-2ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആ മത്സരത്തിലും രണ്ടു തവണ മുന്നിലെത്തിയശേഷമാണ് ബാഴ്സ പൊരുതിക്കളിച്ച അത്ലറ്റിക്കോയുമായി സമനിലയില്‍ പിരിഞ്ഞത്. ഈ സീസണ് പുനരാരംഭിച്ചശേഷം അത്ലറ്റിക്കോ തോറ്റിട്ടില്ല.
ഇരുടീമും ആദ്യ ഇരുപത് മിനിറ്റിനുള്ളില്‍ വലുകുലുക്കി. ഡിയേഗോ കോസ്റ്റയുടെ സെല്‍ഫ് ഗോളില്‍ ബാഴ്സലോണ മുന്നിലെത്തി. സൗള്‍ നിഗ്വെസിന്റെ പെനല്‍റ്റിയിലൂടെ അത്ലറ്റിക്കോ തിരിച്ചടിച്ചു. ബാഴ്സലോണയുടെ പെനല്‍റ്റി ബോക്സില്‍ വന്ന ഫൗളിനെത്തുടര്‍ന്ന് ആദ്യ ലഭിച്ച പെനല്‍റ്റി കോസ്റ്റ രക്ഷപ്പെടുത്തി. എന്നാല്‍ വിഎആറിലൂടെ മാര്‍ക് ആന്ദ്രെ ടെര്സ്റ്റെഗന് മുന്നോട്ടു കയറിനിന്നാണ് പന്ത് രക്ഷപ്പെടുത്തിയെന്നു കണ്ടതോടെ ഒരിക്കല്‍ക്കൂടി പെനല്‍റ്റിക്ക് അവസരം ലഭിച്ചു. ഇത്തവണ കിക്കെടുത്ത സൗള്‍ പന്ത് വലയിലാക്കി. ഈ ഗോളുകളില്‍ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ മെസി പെനല്‍റ്റിയിലൂടെ വലകുലുക്കി. ഇതോടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം 700 കരിയര്‍ ഗോളെന്ന നാഴികക്കല്ലിലെത്തി. ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ താരമാണ് മെസി. 62-ാം മിനിറ്റില്‍ അത്ലറ്റിക്കോ മറ്റൊരു പെനല്‍റ്റിയിലൂടെ സമനില നേടി. ഇത്തവണയും കിക്കെടുത്തത് സൗളായിരുന്നു. യാനിക് കരെസ്കോയെ നെല്‍സണ്‍ സെമെഡോ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്ന സ്പോട് കിക്ക്.
മറ്റൊരു മത്സരത്തില്‍ സെവിയ്യ 3-0ന് ലെഗനെസിനെ തോല്‍പ്പിച്ചു. ഇതോടെ സെവിയ്യ നാലാം സ്ഥാനം കൂടുതല്‍ മുറുക്കി. ചാമ്പ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തു. 57 പോയിന്റാണ് സെവിയ്യയ്ക്ക്.