ദുബായ്: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്മാന് സ്ഥാനത്തുനിന്ന് ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിഞ്ഞു. ചെയര്മാന് സ്ഥാനത്ത് തുടര്‍ച്ചയായ രണ്ടു വര്‍ഷം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.
ബിസിസിഐ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന മനോഹര്‍ 2015 നവംബറിലായിരുന്നു ഐസിസിയുടെ ചെയര്‍മാനായി സ്ഥാനമേറ്റത്. ഐസിസിയുടെ സ്വതന്ത്ര ചുമതല വഹിക്കുന്ന ആദ്യ ചെയര്‍മാനായിരുന്നു അദ്ദേഹം. ഐസിസി ഗവേണിംഗ് ബോഡി അദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. അടുത്ത തെരഞ്ഞടുപ്പ് പൂര്‍ത്തിയാകുന്നതുവരെ താത്കാലിക ചെയല്മാനായി ഇപ്പോഴത്തെ വൈസ് ചെയര്മാന് ഇമ്രാന് ഖവാജ സ്ഥാനം വഹിക്കും. മനോഹര്‍ ഐസിസി ചെയര്‍മാനായിരുന്ന കാലത്ത് ബിസിസിഐയ്ക്ക് ഐസിസിയില്‍ സ്വാധീനം കുറവായിരുന്നു.
ധനകാര്യം പോലുള്ള നിര്‍ണായക സമിതികളില്‍നിന്ന് ഇന്ത്യന്‍ സാന്നിധ്യം തുടച്ചുനീക്കിയതില്‍ ശശാങ്ക് മനോഹറിനോടുള്ള അതൃപ്തി ബിസിസിഐ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
നേരത്തെ, ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാനായതിന് ശേഷമാണ് ബോര്‍ഡിനുള്ളിലെ ‘ബിഗ് ത്രീ’ സമവാക്യം പൊളിച്ചെഴുതപ്പെട്ടത്. ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ബോര്‍ഡുകള്‍ക്ക് ഐസിസിയിലുള്ള പിടിപാട് ഇതോടെ കുറഞ്ഞു. മുന്‍പ്, ഈ മൂന്നു ബോര്‍ഡുകള്‍ ചേര്‍ന്നായിരുന്നു ഐസിസിയുടെ സിംഹഭാഗം വരുമാനവും പങ്കിട്ടത്.
ക്രിക്കറ്റിന്റെ ഇപ്പോഴുള്ള വളര്‍ച്ചയ്ക്കായി ചെയ്ത സേവനങ്ങള്‍ക്കും ഐസിസിയെ മികച്ച രീതിയില്‍ മുന്നില്‍ നിന്ന് നയിച്ചതിനും ഐസിസി ചീഫ് എക്സിക്യൂട്ടീവ് മനു സ്വാഹ്നിയും ഡെപ്യൂട്ടി ചെയര്മാന് ഇമ്രാന് ഖവാജയും ശശാങ്കിനോട് നന്ദി പറഞ്ഞു.
ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് കോളിന് ഗ്രേവ്സും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഐസിസി തലവനാകാന്‍ സാധ്യതയുള്ളവരില്‍ മുന്‍പന്തിയിലുണ്ട്.