ജെനോവ: ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ യുവന്റസ് കരുത്തോടെ മുന്നോട്ട്. പൗളോ ഡൈബാല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ മി ന്നുന്ന ഗോളുകൾക്കു പുറമെ ഡഗ്ലസ് കോസ്റ്റയുടെ ഗോളും ചേര്‍ന്ന് യുവന്റസിന് ജെനോവയ്ക്കെതിരേ 3-1ന്റെ ജയം നല്കി. രണ്ടാമതുള്ള ലാസിയോയുമായി നാലു പോയിന്റ് വ്യത്യാസത്തില്‍ യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നു.
29 മത്സരം വീതം പൂര്‍ത്തിയായപ്പോള്‍ യുവന്റസിന് 72 പോയിന്റും ലാസിയോയ്ക്ക് 68 പോയിന്റുമാണ്. ലാസിയോ 2-1ന് ടോറിനോയെ പരാജയപ്പെടുത്തിയിരുന്നു.
രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞതേ ഡൈബല വലകുലുക്കി. പെനല്‍റ്റി ഏരിയയ്ക്കു പുറത്തുനിന്ന പന്ത് സ്വീകരിച്ച അര്ജന്റൈന്താരം മൂന്നു പ്രതിരോധക്കാരെ വെട്ടിച്ച് പന്ത് വലകടത്തി.
ഏഴു മിനിറ്റ് കഴിഞ്ഞ് മിര്ലാം പ്യാനിച്ചില്നിന്ന് ജെനോവയുടെ പകുതിയില്‍വച്ച് പന്ത് സ്വീകരിച്ച റൊണാള്‍ഡോ മുന്നോട്ടു കടന്ന്് പായിച്ച ലോംഗ് റേഞ്ചര്‍ വലയില്‍ തറച്ചുകയറി. ഈ സീസണില്‍ പോര്‍ച്ചുഗീസ് താരം നേടുന്ന 24-ാമത്തെ ലീഗ് ഗോളായിരുന്നു. അടുത്തത് ഡഗ്ലസ് കോസ്റ്റയുടെ വക ഗോളായിരുന്നു.
ആന്ദ്രെ പിനമോന്റിയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച് ജെനോവ ആശ്വാസം കണ്ടെത്തി.