കറാച്ചി: പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം ഖാലിദ് വാസിർ (84) അന്തരിച്ചു. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യകാല മുൻനിരതാരങ്ങളായ സയീദ് വാസിർ അലിയുടെ മകനും നസീർ അലിയുടെ അനന്തരവനുമാണ് ഖാലിദ്. 1954ൽ പാക്കിസ്ഥാന്റെ ചരിത്രപരമായ ഇംഗ്ലണ്ട് പര്യടനത്തിൽ അംഗമായിരുന്നു ഈ ഓൾ റൗണ്ടർ. ആ പരന്പരയിലെ 16 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലായി 253 റൺസും ഒന്പത് വിക്കറ്റും സ്വന്തമാക്കി. 1936ൽ ജലന്ധറിലായിരുന്നു ജനനം.