ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോൾ സെമി ഫൈനൽ ലൈനപ്പായി. ആദ്യ സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ നേരിടും. ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് രണ്ടാം സെമി ഫൈനൽ. ലെസ്റ്റർ സിറ്റിയെ 1-0നു കീഴടക്കിയാണ് ചെൽസി സെമിയിലെത്തിയത്. ന്യൂകാസിലിനെ 2-0നു കീഴടക്കി മാഞ്ചസ്റ്റർ സിറ്റി സെമിയിലെത്തി. യുണൈറ്റഡ് നോർവിച്ചിനെയും ആഴ്സണൽ ഷെഫീൽഡിനെയും ക്വാർട്ടറിൽ മറികടന്നു.