മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ലാസിയോയ്ക്ക് ജയം. ഹോം മത്സരത്തിൽ ഫിയോറെന്റീനയെ 2-1നാണ് ലാസിയോ കീഴടക്കിയത്. ലീഗിൽ 28 മത്സരങ്ങളിൽനിന്ന് 69 പോയിന്റുമായി യുവന്റസ് ആണ് ഒന്നാമത്. 65 പോയിന്റുമായി ലാസിയോ രണ്ടാമതുണ്ട്.