കറാച്ചി: കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവായ 10 താരങ്ങളെ ഒഴിവാക്കി ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക് ക്രിക്കറ്റ് ടീം ഇന്ന് യാത്ര തിരിക്കും. 20 അംഗ പാക്കിസ്ഥാൻ ടീമാണ് ഇന്ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുക.
കഴിഞ്ഞ ദിവസം കൊറോണ പൊസിറ്റീവായിരുന്ന വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് ഉൾപ്പെടെ ആറ് താരങ്ങൾ ഇന്നലെ നടത്തിയ പരിശോധനയിൽ നെഗറ്റീവായി. ഇവർ ഇന്ന് യാത്ര തിരിക്കുന്ന സംഘത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യില്ല.
20 അംഗ ടീമിനൊപ്പം 11 സപ്പോർട്ട് സ്റ്റാഫും ഇംഗ്ലണ്ടിലേക്കുള്ള ആദ്യ ഘട്ട പാക് സംഘത്തിലുണ്ട്. ഇംഗ്ലണ്ടിലെത്തുന്ന താരങ്ങൾ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയും. ജൂലൈ അവസാനത്തോടെയാണ് പരന്പര ആരംഭിക്കുക.