ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി x ബേണ്‍ലി മത്സരത്തിനിടെ വെളുത്ത വർഗക്കാർക്ക് അഭിവാദ്യമർപ്പിച്ചുള്ള ബാനറുമായി സ്റ്റേഡിയത്തിനു മുകളിലൂടെ വിമാനം പറന്നത് വിവാദത്തിനു തിരികൊളുത്തി. കറുത്ത വർഗക്കാർക്കെതിരായ അധിക്ഷേപങ്ങൾക്കെതിരെ നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമായി സിറ്റിയുടെയും ബേണ്ലിയുടെയും താരങ്ങൾ മത്സരത്തിനു മുന്‍പ് സ്റ്റേഡിയത്തിൽ മുട്ടുകുത്തിനിന്ന് പിന്തുണ പ്രഖ്യാപിച്ച സമയത്തായിരുന്നു ഇത്.