മിലാന്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ബില്യണര്‍. ഫുട്ബോളിന്റെ ചരിത്രത്തില്‍ 100 കോടി ഡോളറിലേറെ വാര്‍ഷിക വരുമാനം നേടുന്ന ആദ്യ താരമെന്ന റിക്കാര്‍ഡാണ് യുവന്റസിന്റെ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്.
ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിനും ബോക്സര്‍ ഫ്ളോയ്ഡ് മെയ്വെതറിനും ശേഷം ഇത്രയും വരുമാനം സ്വന്തമാക്കുന്ന മൂന്നാമത്തെ കായികതാരമാണ് റൊണാള്‍ഡോ. 2009ലാണ് ടൈഗര്‍ വുഡ്സ് ഈ നേട്ടം സ്വന്തമാക്കിയത്. മെയ്വെതര് 2017ലും.
പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പോയ വര്‍ഷം 10.5 കോടി ഡോളര്‍ ആണ് റോണോയുടെ വരുമാനം. വരുമാനത്തിന്റെ കാര്യത്തില്‍ ഫോബ്സ് 2020 പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും റോണോയ്ക്കായി.
17 വര്‍ഷത്തെ കരിയറില്‍ റൊണാള്‍ഡോ 65 കോടി ഡോളറാണ് സമ്പാദിച്ചിരിക്കുന്നത്. 2022 ജൂണില്‍ ഇപ്പോഴത്തെ കരാര്‍ പൂര്‍ത്തിയാകുമ്പോള്‍ അത് 76.5 കോടി ഡോളറിലെത്തും.
2019 ജൂലൈ ഒന്നു മുതല്‍ 2020 ജൂണ്‍ 30 വരെയുള്ള കണക്കില്‍ 10.5 കോടി ഡോളറാണ് റൊണാള്‍ഡോയുടെ വാര്‍ഷിക വരുമാനം. നികുതിയും മറ്റ് ഫീസുകളും നല്കിയശേഷമുള്ളതാണ് ഈ വരുമാനം.
നൈക്കിയുമായി അജീവന്താന്ത കരാറിലുള്ള താരത്തിന് രണ്ടു കോടി ഡോളറും മറ്റ് പരസ്യങ്ങളിലൂടെ 4.5 കോടി ഡോളറുമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം താരത്തിന് യുവന്റസുമായുള്ള കരാറില്‍ ആറു കോടി ഡോളറാണ് ലഭിച്ചത്.
ഫുട്ബോളിലെ ആദ്യ ബില്യണര്‍ എന്ന പദവിയിലെത്തുന്നതില്‍ റൊണാള്‍ഡോ ലയണല്‍ മെസിയെയാണ് പിന്തള്ളിയത്. മെസിക്ക് 10.4 കോടി ഡോളറാണ് വാര്‍ഷിക വരുമാനം. ഫോബ്സിന്റെ പട്ടികയില്‍ വാര്‍ഷിക വരുമാനക്കണക്കില്‍ അഞ്ചാം സ്ഥാനത്താണ് മെസി.
കോവിഡ്-19 പ്രതിസന്ധികളെ തുടര്‍ന്ന് യുവന്റസ് ശമ്പളത്തിലെ 30 ശതമാനം വെട്ടിക്കുറച്ചെങ്കിലും സൂപ്പര്‍ താരത്തിന്റെ വരുമാനത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ക്ലബ്ബിന്റെ പ്രതിഫലത്തിനൊപ്പം പരസ്യ വരുമാനവും ബ്രാന്‍ഡ് വരുമാനവുമാണ് റോണോയ്ക്ക് കരുത്താകുന്നത്.