ലണ്ടന്‍: ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ആദ്യ പത്ത് കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയും. കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാലത്ത് ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ പോസ്റ്റുകളില്‍നിന്ന് ലഭിച്ച വരുമാനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ആദ്യ പത്തിലെത്തിച്ചത്. ആദ്യ പത്തില്‍ ഇടംപിടിക്കുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനാണ് കോഹ്ലി.
പട്ടികയില്‍ ആറാം സ്ഥാനത്താണ് സൂപ്പര്‍താരം കോഹ്ലി. മാര്‍ച്ച് 12 മുതല്‍ മേയ് 14 വരെയുള്ള ലോക്ക്ഡൗണ്‍ കാലത്തെ പോസ്റ്റുകളില്‍ നിന്നുള്ള വരുമാനത്തിന്റെ കണക്കാണ് അറ്റെയ്ന്‍ പുറത്തുവിട്ടത്.
പട്ടിക പ്രകാരം കോഹ്ലിക്ക് ഒരു പോസ്റ്റിന് 1,26,431 പൗണ്ട് എന്ന തോതില്‍ ആകെ 3,79,294 പൗണ്ട് ലഭിക്കുന്നുണ്ട്.
പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ മുന്നില്‍. 18 ലക്ഷം പൗണ്ടാണ് റൊണാള്‍ഡോയ്ക്കു ലഭിക്കുന്നത്. ബാഴ്സലോയുടെയുടെ സൂപ്പര്‍താരം ലയണല്‍ മെസിയാണ് രണ്ടാമത്. 12 ലക്ഷം പൗണ്ടാണ് അര്‍ജന്റൈന്‍ താരത്തിനു ലഭിക്കുന്നത്. മൂന്നാമത് പാരി സാന്‍ ഷെര്മയിന്റെ സൂപ്പര്‍താരം നെയ്മര്‍. 11 ലക്ഷം പൗണ്ടാണ് നെയ്മറുടെ വരുമാനം.
ബാസ്ക്കറ്റ്ബോള്‍ താരം ഷാക്വില്‍ ഒനീല്‍ (5,83,628 പൗണ്ട്), മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ നായകന് ഡേവിഡ് ബെക്കാം (4,05,359 പൗണ്ട്) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
സ്വീഡിഷ് ഫുട്ബോള്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച് (1,84,413 പൗണ്ട്), മുന്‍ എന്‍ബിഎ താരം ഡ്വെയ്ന്‍ വേഡ് (1,43,146 പൗണ്ട്), ബ്രസീല്‍ ഫുട്ബോള്‍ താരം ഡാനി ആല്‍വ്സ് (1,33,694 പൗണ്ട്), ബോക്സര്‍ ആന്റണി ജോഷ്വ (1,21,500 പൗണ്ട്) എന്നിവരാണ് ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ സമ്പാദിച്ചവരില്‍ അടുത്ത സ്ഥാനങ്ങളില്‍ ഉള്ളവര്‍.