ലണ്ടൻ: ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരമെന്ന് റിക്കാർഡിൽ ജപ്പാന്റെ ടെന്നീസ് സൂപ്പർ താരം നവോമി ഒസാക്ക. അമേരിക്കയുടെ ടെന്നീസ് താരം സെറീന വില്യംസിനെ പിന്നിലാക്കിയാണ് ഒസാക്ക പ്രതിഫലത്തിൽ നന്പർ വണ്‍ ആയി റിക്കാർഡ് കുറിച്ചത്.
ചരിത്രത്തിൽ ഒരു വനിതാ താരം സ്വന്തമാക്കുന്ന ഏറ്റവും കൂടിയ സന്പാദ്യമാണ് ഒസാക്ക കഴിഞ്ഞ 12 മാസത്തിനുള്ളിൽ കൈവരിച്ചത്. ഫോബ്സ് മാഗസിനാണ് ഇക്കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. 1990 മുതലാണ് ഏറ്റവും കൂടുതൽ പണം സന്പാദിക്കുന്ന വനിതാ താരങ്ങളുടെ പട്ടിക ഫോബ്സ് തയാറാക്കാൻ തുടങ്ങിയത്. അന്നുമുതൽ എല്ലാ വർഷവും ടെന്നീസ് താരങ്ങൾ തന്നെയാണ് ഒന്നാം സ്ഥാനം നേടാറുള്ളത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സമ്മാനത്തുക, പരസ്യം എന്നിവയിലൂടെ ഇരുപത്തിരണ്ടുകാരിയായ ഒസാക്ക സന്പാദിച്ചത് 283 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള സെറീനയേക്കാൾ 11 കോടി രൂപ കൂടുതൽ. 2015ൽ റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ 226 കോടി രൂപയുടെ റിക്കാർഡ് പ്രതിഫല നേട്ടവും ജാപ്പനീസ് താരം മറികടന്നു.
ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 100 കായികതാരങ്ങളുടെ പട്ടികയിൽ 29-ാമതാണ് ഒസാക്ക. 2018 യുഎസ് ഓപ്പണിൽ സെറീനയെ തോൽപ്പിച്ച് കിരീടം നേടിയതോടെയാണ് ഒസാക്ക താരമായത്. 2019ൽ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടവും നേടി. എന്നാൽ പിന്നീട് നിറംമങ്ങിയ താരം നിലവിൽ ലോക റാങ്കിംഗിൽ പത്താമതാണ്. ഒസാക്കയുടെ അച്ഛൻ ഹെയ്തിയിലാണ് ജനിച്ചത്. അമ്മ ജപ്പാൻകാരിയും.