മഞ്ചേരി: ഇന്ത്യൻ ഫുട്ബോളറും മലപ്പുറത്തുകാരുടെ അഭിമാനവുമായ അനസ് എടത്തൊടികയുടെ ജഴ്സിയുടെ ലേലം അവസാനിക്കാൻ അഞ്ചു ദിവസം ശേഷിക്കെ തുക ഒന്നേകാൽ ലക്ഷം രൂപയിലെത്തി.
സമൂഹമാധ്യമത്തിൽ നടക്കുന്ന ലേലം 28 വരെയാണു നടത്തുക. അനസ് എടത്തൊടിക സമ്മാനിച്ച 22-ാം നമ്പർ ജഴ്സിയാണ് ലേലത്തിലുള്ളത്. മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്കു പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് അനസ് ജഴ്സി ലേലത്തിനു വച്ചത്. മേയ് 28-നകം ഉയർന്ന തുക വാഗ്ദാനം ചെയ്യുന്നയാൾക്ക് ജഴ്സി ലഭിക്കും. താത്പര്യമുള്ളവർ 8304870375, 9847841538 വാട്ട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടണം.