യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇറ്റാലിയൻ ക്ലബ് എസി മിലാൻ ഏഴാം കിരീടം സ്വന്തമാക്കിയത് 2007 മേയ് 23ന്. അതിനുശേഷം മിലാന് ചാന്പ്യൻസ് ലീഗിൽ മുത്തമിടാൻ ഇതുവരെ സാധിച്ചിട്ടില്ല. 2007ലെ മിലാൻ ജയത്തിന് ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിനോടുള്ള മധുരപ്രതികാരംകൂടി അകന്പടി സേവിച്ചു. ‘മിറാക്കിൾ ഓഫ് ഇസ്താംബുൾ’ എന്ന് വിശേഷിപ്പിക്കപ്പെട്ട 2005ലെ ഫൈനലിൽ ഷൂട്ടൗട്ടിൽ മിലാനെ കീഴടക്കി ലിവർപൂൾ കിരീടം സ്വന്തമാക്കിയിരുന്നു. 2005 ഫൈനലിന്റെ തനിയാവർത്തനമായിരുന്നു 2007ൽ ഏഥൻസിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ അരങ്ങേറിയത്, പക്ഷേ, 2-1ന്റെ ജയത്തോടെ മിലാൻ കപ്പടിച്ചു.
സ്റ്റേഡിയത്തിനു മുന്നിൽ ടിക്കറ്റുമായെത്തിയ കാണികൾക്ക് ഗ്രീക്ക് പോലീസ് പ്രവേശനം നിഷേധിച്ചത് മത്സരത്തിനു മുന്പുതന്നെ കല്ലുകടിയായി. ഗാലറി നിറഞ്ഞെന്നായിരുന്നു ഗ്രീക്ക് പോലീസിന്റെ അറിയിപ്പ്. വ്യാജ ടിക്കറ്റുമായി നിരവധി ആരാധകക്കൂട്ടങ്ങൾ ഗാലറിയിൽ അതിക്രമിച്ച് കയറിയതായിരുന്നു പ്രശ്നകാരണം. യൂറോപ്പിലെ ഏറ്റവും മോശം ആരാധകരാണ് ലിവർപൂളിന്റേതെന്ന് യുവേഫ വക്താവ് പറയുന്നതിലേക്കുവരെ കാര്യങ്ങൾ എത്തി. ആ അഭിപ്രായം യുവേഫ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനി പിന്നീട് തിരുത്തി. 63,800 ടിക്കറ്റുള്ളതിൽ വെറും 9000 ടിക്കറ്റ് മാത്രമായിരുന്നു പൊതുവായി വിറ്റഴിഞ്ഞത്. ശേഷിച്ച ടിക്കറ്റുകൾ രണ്ട് ടീമുകളുടെ ആരാധകരും യുവേഫ കുടുംബങ്ങളും സ്പോണ്സർമാരും പങ്കിട്ടെടുത്തു.
10 ഗോളുമായി ടോപ് സ്കോറർ പദവി അലങ്കരിച്ചിരുന്ന മിലാന്റെ ബ്രസീലിയൻ താരം കക്കയായിരുന്നു ഫൈനലിലെ പ്രധാന ആകർഷണം. ടൂർണമെന്റിൽ അതുവരെ ആറ് ഗോൾ നേടിയ പീറ്റർ ക്രോച്ചായിരുന്നു ലിവർപൂളിന്റെ ശ്രദ്ധാകേന്ദ്രം. ഇരുവരും ഫൈനലിൽ ഗോൾ നേടിയില്ല. മിലാന്റെ രണ്ട് ഗോളും ഫിലിപ്പോ ഇൻസാഗിയുടെ വകയായിരുന്നു. 45-ാം മിനിറ്റിൽ ഇൻസാഗി ആദ്യ ഗോൾ സ്വന്തമാക്കി. 82-ാം മിനിറ്റിൽ കക്കയുടെ പാസിൽനിന്ന് രണ്ടാം ഗോളും. ലിവർപൂളിനായി 89-ാം മിനിറ്റിൽ ഡിർക് കീറ്റിന്റെ ഹെഡർ ഗോളും.
ഫൈനലിൽ ഒന്നാം നന്പർ ജഴ്സി തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരുന്നിട്ടും മിലാൻ തങ്ങളുടെ ഭാഗ്യമായ എവേ ജഴ്സിയിലാണ് ഇറങ്ങിയത്. എവേ ജഴ്സിയിൽ അതിനു മുന്പ് അഞ്ച് തവണ മിലാൻ യൂറോപ്യൻ കപ്പ് സ്വന്തമാക്കിയിരുന്നു. എവേ ജഴ്സിയായ ഓൾ വൈറ്റ് 2007ലും മിലാനെ കൈവിട്ടില്ല, അവരുടെ ഏഴാം യൂറോപ്യൻ കിരീടമായിരുന്നു അത്.
2005-06 സീസണിൽ സീരി എയിൽ അരങ്ങേറിയ ഒത്തുകളിയിൽ പങ്കുള്ളതിനാൽ മിലാന് ചാന്പ്യൻസ് ലീഗിൽ മത്സരിക്കാൻ ആദ്യം അനുവാദം ലഭിച്ചിരുന്നില്ല. എന്നാൽ, മത്സരിക്കാനുള്ള ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷന്റെ അനുവാദം മിലാൻ അപ്പീലിലൂടെ സ്വന്തമാക്കി. അതിനാൽ നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിനു പകരം മൂന്നാം റൗണ്ട് യോഗ്യത മുതൽ കളിക്കേണ്ടിവന്നു.
അനീഷ് ആലക്കോട്