ബ്രിസ്ബെയ്ൻ: നാല് തവണ ഗ്രാൻസ്ലാം പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയൻ ഇതിഹാസ താരം ആഷ്ലി കൂപ്പർ (83) അന്തരിച്ചു. 1958ൽ ഓസ്ട്രേലിയൻ, വിംബിൾഡണ്‍, യുഎസ് ഓപ്പണുകൾ കൂപ്പർ സ്വന്തമാക്കിയിരുന്നു. മുൻ ലോക ഒന്നാം നന്പർ താരത്തിന്റെ വിയോഗ വാർത്ത ടെന്നീസ് ഓസ്ട്രേലിയയാണ് അറിയിച്ചത്. 1957ൽ കൂപ്പറിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയ, അമേരിക്കയെ കീഴടക്കി ഡേവിസ് കപ്പ് കിരീടം നിലനിർത്തിയിരുന്നു. പരിക്കിനെത്തുടർന്ന് 1959ൽ പ്രഫഷണൽ കരിയറിൽനിന്ന് വിരമിച്ചു.