ഗ്ലാസ്കോ: കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ സീസണ് സ്കോട്ടിഷ് പ്രീമിയർ ലീഗ് അവസാനിപ്പിക്കാനും പോയിന്റ് നിലയിൽ ഒന്നാമതുള്ള സെൽറ്റിക്കിനെ ജേതാക്കളായി പ്രഖ്യാപിക്കാനും തീരുമാനമായി. ക്ലബ്ബുകൾ ഇന്നലെ ചേർന്ന യോഗത്തിലാണ് ലീഗ് അവസാനിപ്പിക്കാൻ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്. ഇതോടെ സെൽറ്റിക് ചാന്പ്യൻസ് ലീഗ് പ്രാധമിക യോഗ്യതാ റൗണ്ടിന് യോഗ്യത നേടി.