മുംബൈ: യുവരാജ് സിംഗിന്റെ കീപ്പ് ഇറ്റ് അപ്പ് ചലഞ്ച് സ്വീകരിച്ച സച്ചിൻ തെണ്ടുൽക്കർ വീഡിയോയുടെ അവസാനം വെളിപ്പെടുത്തിയ ട്വിസ്റ്റ് ഏവരെയും ചിരിപ്പിച്ചു. ബാറ്റിന്റെ വീതി കുറഞ്ഞ ഭാഗം ഉപയോഗിച്ച് പന്ത് തുടർച്ചയായി ബൗണ്‍സ് ചെയ്യിപ്പിക്കുന്നതായിരുന്നു യുവരാജിന്റെ ചലഞ്ച്. സച്ചിൻ, രോഹിത് ,ഹർഭജൻ സിംഗ് എന്നിവരെ ചലഞ്ച് ചെയ്തായിരുന്നു യുവിയുടെ പോസ്റ്റ്. മാസ്റ്റർ ബ്ലാസ്റ്റർക്ക് ഇത് എളുപ്പമാണ്. രോഹിത് ശർമയ്ക്കും എളുപ്പമായിരിക്കും. എന്നാൽ, ഹർഭജൻ സിംഗിന് അത്ര എളുപ്പമാവില്ല എന്ന ആമുഖവും യുവി വീഡിയോയിൽ കുറിച്ചു.
സച്ചിൻ ചലഞ്ച് സ്വീകരിക്കുക മാത്രമല്ല, താൻ കാണിക്കുന്നതുപോലെ ചെയ്യാൻ സാധിക്കുമോ എന്ന മറു ചലഞ്ചും യുവിക്കു മുന്നിൽ വച്ചു, ഒരു ട്വിസ്റ്റ് ഉണ്ടെന്നും സച്ചിൻ കുറിച്ചു. കണ്ണ് കറുത്ത തുണികൊണ്ട് മറച്ചശേഷമായിരുന്നു സച്ചിൻ കീപ്പ് ഇറ്റ് അപ്പ് ചലഞ്ച് ചെയ്തത്. തുണി സുതാര്യമായിരുന്നെന്നും മറുവശം കാണാമെന്നും അടുത്ത വീഡിയോയിലൂടെ സച്ചിൻ വെളിപ്പെടുത്തി. അതായിരുന്നു സച്ചിൻ ഒളിപ്പിച്ച ട്വിസ്റ്റ്.