തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കോവിഡ് റിലീഫ് ഫണ്ടിലൂടെ അസോസിയേഷൻ ഭാരവാഹികൾ, കളിക്കാർ, മുൻ കളിക്കാർ, പരിശീലകർ, അന്പയർമാർ തുടങ്ങിയവർ ഉൾപ്പെടുന്ന ക്രിക്കറ്റിംഗ് ഫ്രറ്റെണിറ്റിയിൽനിന്നും സമാഹരിക്കുന്ന തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് കെസിഎയുടെ നേതൃത്വത്തിൽ റിലീഫ് ഫണ്ട് സമാഹരിക്കുന്നത്. ക്രിക്കറ്റർ സഞ്ജു സാംസണ് ആദ്യ സംഭാവന നൽകിക്കൊണ്ട് കോവിഡ് ദുരിതാശ്വാസ നിധിയിലേക്കുള്ള പ്രവർത്തനം ആരംഭിച്ചു. എല്ലാ അംഗങ്ങളും ഫണ്ട് വിപുലപ്പെടുത്താൻ സഹായിക്കണമെന്ന് കെസിഎ ഭാരവാഹികൾ അഭ്യർഥിച്ചു. അംഗങ്ങൾക്കും മറ്റ് ക്രിക്കറ്റ് ഫ്രറ്റെണിറ്റികൾക്കും കെസിഎയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകി റിലീഫ് ഫണ്ടിലേക്ക് സംഭാവന നൽകാം. അക്കൗണ്ട് വിവരങ്ങൾ: ആക്സിസ് ബാങ്ക് ശ്രീകാര്യം ബ്രാഞ്ച്,അക്കൗണ്ട് നന്പർ 920010031474270, ഐഎഫ്എസ്സി: UTIB0002746