ന്യൂഡല്‍ഹി: കോവിഡ്-19നെതിരേയുള്ള ധനശേഖരണാര്‍ഥം ടെലിവിഷനിലൂടെ ഇന്ത്യ-പാക്കിസ്ഥാന് ഏകദിന പരമ്പര നടത്താമെന്ന് മുന്‍ പാക്കിസ്ഥാന് പേസര്‍ ഷൊയ്ബ് അക്തറിന്റെ ആശയത്തിനെതിരേ മറുപടിയുമായി ഇതിഹാസതാരം കപില്‍ ദേവ്. അടച്ചിട്ട സ്റ്റേഡിയത്തില്‍ ടിവിയിലൂടെ മാത്രം കാണുന്ന മൂന്നു മത്സരങ്ങളുടെ ഏകദിനം നടത്താമെന്നാണ് അക്തര്‍ പറഞ്ഞത്. ഇന്ത്യക്ക് പണം ആവശ്യമില്ലെന്നും ക്രിക്കറ്റ് മത്സരത്തിനായി ജീവന് പണയപ്പെടുത്താന്‍ ഒരുക്കമല്ലെന്നും കപില്‍ പറഞ്ഞു.
മൂന്നു മത്സരങ്ങളുടെ പരമ്പരയിലൂടെ ലഭിക്കുന്ന വരുമാനം ഇരുരാജ്യത്തിനും സംയുക്തമായി നല്കി കോവിഡിനെതിരേയുള്ള പോരാട്ടത്തിന് പ്രയോജനപ്പെടുത്താമെന്നാണ് അക്തര്‍ പറഞ്ഞത്. അക്തറിന്റെ ആശയം പ്രായോഗികമല്ലെന്ന് കപില്‍ പറഞ്ഞു.
അക്തറിന് അഭിപ്രായം പറയാനുള്ള അര്‍ഹതയുണ്ട്. ധനശേഖരണാര്‍ഥം മത്സരം നടത്തേണ്ട ആവശ്യമില്ല. ഇപ്പോള്‍ പ്രധാനമായും അധികാരികള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. രാഷ് ട്രീയക്കാര്‍ ഇപ്പോള്‍ ടിവിയില്‍ കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങള്‍ കണ്ട് മടുത്തു. അത് നിര്‍ത്തുകയാണ് വേണ്ടത്- കപില്‍ പറഞ്ഞു.