പാരീസ്: അടുത്ത വര്‍ഷം ഓഗസ്റ്റില്‍ നടക്കേണ്ട ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 2022 ജൂലൈയിലേക്കു മാറ്റി. ഈ വര്‍ഷം നടക്കേണ്ട ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്കു മാറ്റിയതുകൊണ്ടാണ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവയ്ക്കേണ്ടിവന്നത്. യുഎസ്എയിലെ ഒറെഗോണാണ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുക.