ടോക്കിയോ: കൊറോണ വൈറസ് ലോകത്തെ സ്തംഭനത്തിലാക്കിയതോടെ ഈ വർഷം നടക്കേണ്ടിയിരുന്ന ജപ്പാന്റെ സ്വപ്ന കായിക മാമാങ്കമായ ടോക്കിയോ ഒളിന്പിക്സിനും പൂട്ട് വീണു. ഗെയിംസ് അടുത്ത വർഷത്തേക്ക് മാറ്റിവച്ചെങ്കിലും ഒളിന്പിക് ദീപം ജപ്പാനിൽത്തന്നെ തുടരുകയാണ്. വടക്കുകിഴക്കൻ ഫുക്കുഷിമയിലാണ് ഒളിന്പിക് ദീപമുള്ളത്.
ഗ്രീസിൽനിന്ന് മാർച്ച് 20ന് എത്തിയ ഒളിന്പിക് ദീപം കാണാൻ ഇവിടെ ആളുകൾ കഴിഞ്ഞ ദിവസം വരെ എത്തിയിരുന്നു. എന്നാൽ, ഇനി ഒളിന്പിക്സ് ദീപം ആളുകൾക്കു കാണാനുള്ള അവസരം ഉണ്ടായിരിക്കില്ലെന്ന് ഇന്നലെ ജാപ്പനീസ് ഒളിന്പിക് സംഘാടകർ അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണിത്.