ദുഷാന്‍ബെ (താജിക്കിസ്ഥാന്‍): കൊറോണവൈറസ് ഭീതിക്കിടെയും താജിക്കിസ്ഥാനില്‍ ആഭ്യന്തര ഫുട്ബോള്‍ സീസണ് ഇന്നലെ തുടക്കമായി. കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടര്‍ന്ന് ലോകത്ത് പല ലീഗുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.
സൂപ്പര്‍ കപ്പ് മത്സരത്തോടെയാണ് തജിക്ക് ലീഗിനു തുടക്കമാകുന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ ലീഗ് ചാമ്പ്യന്മാരായ എഫ്സി ഇസ്റ്റിക്ലോളും എഫ്സി ഖുജാന്ഡും തമ്മിലായിരുന്നു മത്സരം. പിന്നില്‍നിന്നശേഷം ലീഗ് ചാമ്പ്യന്മാരായ ഇസ്റ്റിക്ലോള്‍ 2-1ന് ജയിച്ചു. 2019ലെ താജിക് ലീഗ് കപ്പും താജിക് കപ്പും ഇസ്റ്റിക്ലോളിനായിരുന്നു. ഖുജാന്ഡ് താജിക് ലീഗിലെ റണ്ണേഴ്സ് അപ്പുകളായിരുന്നു.
മധ്യ ഏഷ്യന്‍ രാജ്യമായ താജിക്കിസ്ഥാനില്‍ ഇതുവരെ കോവിഡ്-19 ബാധിതരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മാസം രാജ്യം മുഴുവന്‍ വസന്തകാലത്തേക്കു പ്രവേശിക്കുന്നതിന്റെ ഭാഗമായി ആഘോഷങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ പലയിടത്തുമായി ആയിരങ്ങളാണ് പങ്കെടുത്തത്. കോവിഡിനെതിരേ ലോകം മുഴുവന്‍ സാമൂഹിക അകലം പാലിക്കണമെന്ന് രാജ്യതലവന്മാര് പറയുമ്പോഴാണ് താജിക്കിസ്ഥാനില്‍ ആയിരങ്ങള്‍ ഒരുമിച്ച ആഘോഷങ്ങള്‍ നടന്നത്. ഈ ആഘോഷവേളയില്‍ രാജ്യത്തിന്റെ പ്രസിഡന്റ് എമോമലി റഹ്മാനും പങ്കെടുത്തിരുന്നു.
ലോകം മുഴുവന്‍ മാരകമായ പകര്‍ച്ചവ്യാധിയുടെ ഭീതിയില്‍ നില്ക്കുമ്പോള് ഭൂരിഭാഗം ഫുട്ബോള്‍ ലീഗുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. പല ലീഗുകളും എന്നു മുതല്‍ പുനരാരംഭിക്കുമെന്നുപോലും ഉറപ്പില്ല.
യൂറോപ്പിലെ മറ്റ് ഫുട്ബോള്‍ ലീഗുകളെല്ലാം നിര്‍ത്തിവച്ചിരിക്കുമ്പോള്‍ നിറഞ്ഞ കാണികളുടെ സാന്നിധ്യത്തില്‍ ബലാറസില്‍ പുതിയ സീസണു മാര്‍ച്ച് 19ന് തുടക്കമായി. താജിക് സൂപ്പര്‍ കപ്പിന് സോഷ്യല്‍ മീഡിയയില്‍ ബലാറസിയന്‍ ലീഗിനൊപ്പം പ്രചാരം നേടാനായില്ലെങ്കിലും ജര്‍മനി, സ്പെയിന്, ഇംഗ്ലണ്ട് മറ്റ് രാജ്യങ്ങളിലെയും ഫുട്ബോള്‍ ആരാധകര്‍ക്ക് താജിക് ലീഗ് സോഷ്യല്‍ മീഡിയയിലൂടെ സംവദിക്കാനുള്ള വിഷയമായി മാറിയിരിക്കുകയാണ്. സൂപ്പര്‍ കപ്പ് മത്സരത്തിനുശേഷം കളിക്കാര്‍ പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയുമാണ് പിരിഞ്ഞത്.