ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കാനിരുന്ന ഫിഫ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ കോവിഡ്-19 ഭീഷണിയെത്തുടര്‍ന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോല്‍ക്കത്ത, ഗുവാഹട്ടി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ എന്നീ വേദികളിലായി നവംബര്‍ 2 മുതല്‍ 21 വരെയാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്.
16 ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുക. ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യക്കും കളിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യ ആദ്യമായാണ് അണ്ടര്‍ 17 വനിതാ ലോകകപ്പിന് യോഗ്യത നേടുന്നത്. ഇന്ത്യയെക്കൂടാതെ ജപ്പാനും ഉത്തര കൊറിയയുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. ഇതോടൊപ്പം പനാമയിലും കോസ്റ്റാറിക്കയിലുമായി നടക്കുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പും മാറ്റിവച്ചിട്ടുണ്ട്. ഓഗസ്റ്റിലും സെപ്റ്റംബറിലുമായിട്ടായിരുന്നു അണ്ടര്‍ 20 വനിതാ ലോകകപ്പുകള്‍ നടക്കേണ്ടിയിരുന്നത്.
പുതിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നു ഫിഫ അറിയിച്ചു.ഫിഫയുടെ തീരുമാനത്തെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും അംഗീകരിച്ചു.
ആഗോളതലത്തില്‍ കോവിഡ് ബാധിച്ചതിനാല്‍ കായിക മത്സരങ്ങള്‍ ഒന്നടങ്കം മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ടൂര്‍ണമെന്റ് മാറ്റിവയ്ക്കുകയെന്ന തീരുമാനമുണ്ടായത്. ഈ തീരുമാനം അംഗീകരിക്കുന്നുവെന്നും എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.
ടൂര്‍ണമെന്റിനു യോഗ്യത നേടാനുള്ള യൂറോപ്പിലെയും ആഫ്രിക്കയിലെയും യോഗ്യതാ മത്സരങ്ങള്‍ ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റ് ഇനി അടുത്ത വര്‍ഷം നടക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യയിലെ യോഗ്യതാ മത്സരങ്ങള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ജപ്പാനും ഉത്തര കൊറിയയും ഏഷ്യയില്‍നിന്ന് യോഗ്യത നേടി. ഇനി ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ, ദക്ഷിണ അമേരിക്ക, സെന്‍ട്രല്‍ അമേരിക്ക, ഉത്തര അമേരിക്ക, കരീബിയന്‍ എന്നിവിടങ്ങളിലെ യോഗ്യതാ മത്സരങ്ങള്‍ കൊറോണ വൈറസിനെത്തുടര്‍ന്ന് നടത്താനായിട്ടില്ല.