ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരേ സച്ചിന് തെണ്ടുല്‍ക്കര്‍ പുറത്താകാതെ നേടിയ 241 റണ്‍സ് ആണ് അച്ചടക്കം നിറഞ്ഞതും മനസുറപ്പുള്ളതുമായ ഇന്നിംഗ്സെന്ന് മുന്‍ വിന്‍ഡീസ് ബാറ്റ്സ്മാന് ബ്രയാന്‍ ലാറ.
പതിനാറു വയസിലാണ് തെണ്ടുല്‍ക്കര്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 24 വര്‍ഷം നീണ്ട കരിയറില്‍ താരം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനായി.
നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ ഒരാള്‍ 16-ാം വയസില്‍ ടെസ്റ്റ് കളിക്കുന്നതും അതിനുശേഷം 24 വര്‍ഷം വരെ അതു തുടരുന്നതും അത് അവിശ്വസനീയമാണ്. സച്ചിന് അദ്ദേഹത്തിന്റെ കരിയറില്‍ പ്രധാന ഇന്നിംഗ്സുകള്‍ പലതും കളിച്ചിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരേ സിഡ്നിയില്‍ അച്ചടക്കത്തോടും ദൃഢനിശ്ചയത്തോടും നേടിയ 241 നോട്ടൗട്ടാണ് ഇതില്‍ ഏറ്റവും മികച്ചത്- ലാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ലോകം കോവിഡ് 19നോടു പൊരുതുമ്പോള്‍ എല്ലാവരും അച്ചടക്കമുള്ളവരാകണമെന്ന്് സച്ചിന്റെ ഈ ഇന്നിംഗ്സ് ഉദാഹരണമാക്കി ബാറ്റിംഗ് ഇതിഹാസം പറഞ്ഞു.
2004ലായിരുന്നു തെണ്ടുല്‍ക്കര്‍ 436 പന്തില്‍ പുറത്താകാതെ 241 റണ്‍സ് നേടിയത്. ഈ ഇന്നിംഗ്സിന്റെ മികവില്‍ ഇന്ത്യ 705/7 എന്ന് കൂറ്റന്‍ സ്കോര്‍ ഒന്നാം ഇന്നിംഗ്സില്‍ നേടി.