സിഡ്നി: ഇന്ത്യയുടെ രോഹിത് ശര്‍മയും ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറും ലോക ട്വന്റി 20 ക്രിക്കറ്റിലെ മികച്ച ഓപ്പണര്‍മാരെന്ന് മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി. ക്രിക്കറ്റ് കളത്തോട് വിടപറഞ്ഞ മൂഡി കോച്ചായും കമന്റേറ്ററായും പേരെടുത്തിട്ടുണ്ട്.
ട്വിറ്ററിലൂടെയുള്ള ചോദ്യോത്തര പരിപാടിയിലാണ് മൂഡി ഇക്കാര്യം വെളിപ്പെടുത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഇഷ്ടപ്പെട്ട ഐപിഎല്‍ ടീമെന്നും മഹേന്ദ്ര സിംഗ് ധോണി ഇഷ്ട നായകനെന്നും മുന്‍ ഓസീസ് താരം പറഞ്ഞു.
ട്വന്റി 20യിലെ ഏറ്റവും മികച്ച ഓപ്പണര്‍മാര്‍ ആരെന്ന ചോദ്യത്തിനാണ് രോഹിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും പേരുകള്‍ പറഞ്ഞത്.
ഇന്ത്യയില്‍ നിരവധി പുതുമുഖങ്ങള്‍ വളര്‍ന്നുവരുന്നുണ്ടെന്നും അവരില്‍ ശുഭ്മാന്‍ ഗില്ലാണ് മുന്നില്‍ നില്‍ക്കുന്നതെന്നും മൂഡി പറഞ്ഞു.
ക്രിക്കറ്റിന്റെ കാര്യത്തില്‍ ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് ബുദ്ധിമാനെന്നും രവീന്ദ്ര ജഡേജയാണ് ഇഷ്ട ഇന്ത്യന്‍ ഫീല്‍ഡറെന്നും മൂഡി പറഞ്ഞു. ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിയാണ് ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.