ദുബായ്: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത് ഇന്ത്യയില്‍ ടിവിയിലൂടെ കണ്ടത് 92 ലക്ഷം പേര്. ഓസ്ട്രേലിയയിലെ ചരിത്രപ്രസിദ്ധമായ എംസിജിയില്‍ 86,174 പേരാണ് മത്സരം നേരിട്ട് കാണാനെത്തിയത്.
1.1 ബില്യണ്‍ ആളുകളാണ് ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെ നടന്ന മത്സരങ്ങള്‍ കണ്ടത്. വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടൂര്‍ണമെന്റും ഇതായിരുന്നു. 2019ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പിനുശേഷം കൂടുതല്‍ ആള്ക്കാര് കണ്ട രണ്ടാമത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റാണ്.