സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് ഇനി ക്യാപ്റ്റനാകാം. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സ്മിത്തിന്റെ രണ്ടു വര്‍ഷത്തെ ക്യാപ്റ്റന്‍സി വിലക്ക് അവസാനിച്ചു.
2018ല്‍ കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലാണ് സ്മിത്ത് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ടത്. അന്ന് ഓസീസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സ്മിത്ത്. പിന്നീട് 12 മാസത്തെ വിലക്ക് അവസാനിച്ച് സ്മിത്ത് ടീമില്‍ തിരിച്ചെത്തിയെങ്കിലും ക്യാപ്റ്റനാകാനുള്ള വിലക്ക് നിലനിന്നിരുന്നു. ഞായറാഴ്ചയാണ് ആ വിലക്ക് കാലാവാധി പൂര്‍ത്തിയായത്. ഇനി സ്മിത്തിനെ ഓസ്ട്രേലിയന്‍ ടീമിന്റെ നായകനാക്കാം.
സ്മിത്ത് ഇനി ഓസീസ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ടിം പെയ്ന് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകും. ഓസ്ട്രേലിയയുടെ ഏകദിന, ട്വന്റി20 ടീം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ്.
എന്നാല്‍ ക്യാപ്റ്റനാകാന്‍ സ്മിത്ത് താത്പര്യം കാണിക്കുന്നില്ല. ഫിറ്റ്നെസ് വീണ്ടെടുക്കുന്നതിനോടൊപ്പം കളിയില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്നും സ്മിത്ത് പറയുന്നു. അന്താരാഷ് ട്ര മത്സരങ്ങള്‍ തുടങ്ങും മുമ്പ് മാനസികമായും ശാരീരികമായും കരുത്ത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താനെന്ന് സ്മിത്ത് പറഞ്ഞു.
സ്മിത്തിനു പകരം ടെസ്റ്റ് നായകനായ ടിം പെയ്ന് നായകനായി പേരെടുത്തു കഴിഞ്ഞു. മുപ്പത്തിയഞ്ച് വയസിലെത്തിയ പെയ്ന് വിരമിക്കാനുള്ള ഒരുക്കത്തിലുമല്ല. ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനായ ഫിഞ്ചും ഓസ്ട്രേലിയയെ ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ നന്നായി നയിക്കുന്നുമുണ്ട്.
പെയ്നിന്റെ ക്യാപ്റ്റന്‍സിയില്‍ പരിശീലകന് ജസ്റ്റിന് ലാംഗര്‍ തൃപ്തനാണ്. കൂടാതെ പ്രധാന കളിക്കാര്‍ പുറത്തായ സമയത്ത് ടീമിനെ നല്ലരീതിയില്‍ നയിച്ച് പേരെടുക്കുകയും ചെയ്തിരുന്നു. ആദം ഗില്‍ക്രിസ്റ്റിനെപ്പോലെ ഒരു ബാറ്റ്സ്മാനല്ലെങ്കിലും വിക്കറ്റ്കീപ്പര്‍ കൂടിയായ താരം ഏഴാമനായി ഇറങ്ങി വാലറ്റക്കാരുമായി ചേര്‍ന്ന് പലപ്പോഴും മികച്ച കൂട്ടുകെട്ടുകളുമുണ്ടാക്കുന്നുണ്ട്.
ക്യാപ്റ്റനാകാനുള്ള താത്പര്യം സ്മിത്ത് ഇതുവരെ അറിയിച്ചിട്ടുമില്ല. പെയിനും ഫിഞ്ചിനുമാണ് മുപ്പതുകാരനായ താരത്തിന്റെ പിന്തുണയും.
ഇതുകൊണ്ടുതന്നെ സ്മിത്ത് ക്യാപ്റ്റനാകുള്ള സാധ്യത വിരളമാണ്.