ന്യൂഡല്‍ഹി: ഇന്ത്യക്ക് പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജോഗിന്ദര്‍ ശര്‍മയ്ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അഭിനന്ദനം.
ക്രിക്കറ്റ് കളം വിട്ട താരം ഹരിയാന പോലീസില്‍ ചേര്‍ന്നു. ഹരിയാന പോലീസില്‍ ഡിഎസ്പിയാണിപ്പോള്. ഇപ്പോഴിതാ കോവിഡ്19ന് എതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായ ജോഗീന്ദറിനെ അഭിനന്ദിച്ച് ഐസിസി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 2007 പ്രഥമ ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരേ അവസാന ഓവര്‍ എറിഞ്ഞത് ജോഗിന്ദര്‍ ആയിരുന്നു.
കോവിഡ്-19ന് എതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 21 ദിവസ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ജോലിയിലാണ് താരം. 2007ല്‍ ട്വന്റി 20 ലോകകപ്പ് ഹീറോ, 2020ല്‍ യഥാര്‍ഥ ഹീറോ. ജോഗീന്ദറിന്റെ ചിത്രം പങ്കുവച്ച് ഐസിസി കുറിച്ചു.