ജൊഹന്നാസ്ബര്‍ഗ്: അപ്രതീക്ഷിതനീക്കവുമായി ദക്ഷിണാഫ്രിക്കന്‍ ഓഫ് സ്പിന്നര്‍ ഡേന്‍ പീഡറ്റ്. ഐസിസിയുടെ എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലുള്ള ദക്ഷിണാഫ്രിക്ക വിട്ട് യുഎസ്എയിലേക്കു പോകുകകയാണ് താരം. ഐസിസിയുടെ അസോസിയേറ്റ് രാജ്യമാണ് യുഎസ്. യുഎസിനെ ലോകകപ്പിന് യോഗ്യത നല്‍കുകയാണ് ലക്ഷ്യമെന്ന് താരം പറഞ്ഞു.
ഒമ്പത് ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുള്ള പീഡറ്റ് അടുത്ത മാസങ്ങളില്‍ യുഎസിലെത്തും. ഈ സമ്മര്‍ സീസണില്‍ യുഎസില്‍ ആരംഭിക്കുന്ന പുതിയ മൈനര്‍ ലീഗ് ട്വന്റി 20യില്‍ താരം പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷമാണ് യുഎസിന് ഏകദിന പദവി ലഭിച്ചത്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ പീഡറ്റിന് അടുത്തകാലത്തെങ്ങും സാധിക്കുകയില്ല എന്ന അവസ്ഥയാണിപ്പോള്‍. സ്പിന്നര്‍മാരായ തബ്റെയ്സ് ഷംസി, കേശവ് മഹാരാജ് എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തങ്ങളുടേതായ സ്ഥാനം നേടിക്കഴിഞ്ഞിരിക്കുകയാണ്. ഇതു മനസിലാക്കിയ പീഡറ്റ് അമേരിക്കയിലേക്കു മനസുമാറ്റുകയായിരുന്നു. അമേരിക്കയ്ക്കാണെങ്കില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് പരിചയസമ്പന്നരായ കളിക്കാരുടെ സേവനവും വേണമായിരുന്നു.