ബെൽഗ്രേഡ്: കൊറോണ വൈറസ് വ്യാപനം തടയാൻ സാന്പത്തിക സഹായം നല്കുന്ന കായിക താരങ്ങളുടെ പട്ടികയിലേക്ക് സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും. വെന്റിലേറ്റർ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനായി 8.27 കോടി രൂപയാണ് ജോക്കോവിച്ച് സംഭാവന നൽകിയിരിക്കുന്നത്.
സ്പാനിഷ് ടെന്നീസ് താരമായ റാഫേൽ നദാൽ സ്പെയിനിലെ കായിക താരങ്ങളോട് 90 കോടി രൂപയിലധികം സമാഹരിക്കാനുള്ള സഹായം അഭ്യർഥിച്ചിട്ടുണ്ട്. സ്വിസ് ടെന്നീസ് താരമായ റോജർ ഫെഡറർ 7.82 കോടി രൂപ സംഭാവന നല്കിയിട്ടുണ്ട്.