ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ സ്പിന്നർ യുസ്വേന്ദ്ര ചാഹൽ സമൂഹമാധ്യമങ്ങളിലെ വീഡിയോകളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ താരംകൂടിയാണ്. ബിസിസിഐയുടെ കീഴിൽ ചാഹൽ ടിവി എന്നൊരു പരിപാടിപോലും ഉണ്ട്.
കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യം ലോക്ക് ഡൗണിലായതോടെ ആരാധകരെ രസിപ്പിക്കാനുള്ള വീഡിയോയുമായി ചാഹൽ രംഗത്തെത്തിയിട്ടുണ്ട്. തന്റെ അച്ഛനൊപ്പമുള്ള ടിക് ടോക്ക് വീഡിയോ ചാഹൽ കഴിഞ്ഞ ദിവസം പങ്കുവച്ചു. ഒരു സംഭാഷണത്തിന് അനുസരിച്ച് ചാഹലും അച്ഛനും ഡാൻസ് ചെയ്യുന്നതാണ് 15 സെക്കൻഡുള്ള ഈ വീഡിയോയിലുള്ളത്.