ലോക ചെസ് ചാന്പ്യൻ കിരീട പോരാട്ടത്തിൽ മഗ്നസ് കാൾസനുമായി മത്സരിക്കാനുള്ള എതിരാളിയെ കണ്ടെത്താനായി നടക്കുന്ന കാൻഡിഡേറ്റ്സ് മത്സരത്തിൽ ആറ് റൗണ്ട് വരെ ലീഡു ചെയ്തിരുന്ന റഷ്യയുടെ ഇയാൻ നെപോംനിയാചിയെ ഏഴാം റൗണ്ട് മത്സരത്തിൽ ഫ്രാൻസിന്റെ മാക്സിം വാചിയർ ലഗ്രേവ് അട്ടിമറിച്ചു. ഓരോ കളിക്കാരനും മറ്റുകളിക്കാരുമായി രണ്ടു തവണ മത്സരിക്കുന്ന ഈ ടൂർണമെന്റിന്റെ ആദ്യപാദമത്സരങ്ങൾ അവസാനിക്കുന്പോൾ ഏഴ് റൗണ്ടുകളിൽ നിന്നും 4.5 പോയിന്റ് നേടി ലഗ്രേവും നെപോംനിയാചിയും ലീഡ് ചെയ്യുന്നു. വെള്ള കരുക്കളുമായി കളിച്ച ലഗ്രേവിന്റെ e 4 ഓപ്പണിംഗിനെതിരേ ഫ്രഞ്ച് ഡിഫൻസിലെ വിനാവർ വേര്യേഷനാണ് നെപോം സ്വീകരിച്ചത്.
മൂന്നാം റൗണ്ട് മത്സരത്തിൽ ഇതേ വേരിയേഷൻ സ്വീകരിച്ചു കളിച്ചപ്പോൾ മുൻതൂക്കം ലഭിച്ചിരുന്നെങ്കിലും ലഗ്രേവിനെതിരേയുള്ള പോരാട്ടത്തിൽ ആരംഭം മുതൽ തന്നെ പ്രതിരോധത്തിലായിരുന്നു. എന്നാൽ, ബ്ലാക്കിന്റെ കോട്ടതകർത്തുമുന്നേറിയ വൈറ്റിന്റെ പോണിനെ പ്രതിരോധിക്കാൻ നെപോംമിനു കഴിയാതെവന്നതിനാൽ 42-ാം നീക്കത്തിൽ തോൽവി സമ്മതിച്ചു.
മറ്റുമത്സരങ്ങളിൽ അനീഷ്ഗിരി ഗ്രിഷ് ചുക്കുമായും കരുവാന വാങ് ഹാവോയുമായും ഡിങ് ലീറൻ അലക്സിങ്കോയുമായും സമനിലയിൽ പിരിഞ്ഞു. മുൻപുനടന്ന ആറാം റൗണ്ട് മത്സരത്തിൽ ചൈനയുടെ ഒന്നാം നന്പർതാരം ഡിങ് ലീറനെ 40 നീക്കത്തിൽ പരാജയപ്പെടുത്തിയാണ് നെപോം ഒറ്റയ്ക്കു മുന്നേറിയിരുന്നത്. അതേറൗണ്ടിലെ മറ്റൊരുമത്സരത്തിൽ അനീഷ്ഗിരി, അലക്സിങ്കോ കീറിളിനെ ഏഴുമണിക്കൂർ നീണ്ട പോരാട്ടതിനൊടുവിൽ 98 നീക്കങ്ങളിൽ കീഴ്പെടുത്തി കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ തന്റെ ആദ്യവിജയം കരസ്ഥമാക്കിയിരുന്നു.
ജോസ് തറപ്പേൽ പ്രവിത്താനം
കാൻഡിഡേറ്റ്സ് ടൂർണമെന്റ് നിർത്തി
കൊറോണ വൈറസ് പകച്ചവ്യാധിമൂലം എല്ലാവിദേശരാജ്യങ്ങളിലേക്കുമുള്ള വിമാനസർവീസുകളും അനിശ്ചിതകാലത്തേക്ക് ഇന്നു മുതൽ നിറുത്തുകയാണെന്ന് റഷ്യൻ ഗവണ്മെന്റ് പ്രഖ്യാപിച്ചതിനു പിന്നാലെ ഫിഡേയുടെ പ്രസിഡന്റ് അർക്കാദി ദൊർക്കോവിച്ച് കാൻഡിഡേറ്റ്സ് ടൂർണമെന്റ് നിറുത്തിവച്ചതായി അറിയിച്ചു. എട്ടാം റൗണ്ടുമുതലുള്ള മത്സരങ്ങളുടെ തീയതി പിന്നീട് തീരുമാനിക്കുന്നതാണെന്നും അദദ്ദേഹം വ്യക്തമാക്കി.