ദുബായ്: ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ) എല്ലാ യോഗ്യതാ മത്സരങ്ങളും റദ്ദാക്കി. ജൂണ്‍ 30വരെ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് ഉൾപ്പെടെയുള്ള യോഗ്യതാ മത്സരങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഐസിസിയുടെ തീരുമാനം. ഐസിസി 2021 പുരുഷ ലോകകപ്പ് ട്വന്റി-20 ക്വാളിഫയർ, 2023 പുരുഷ ലോകകപ്പ് ലീഗ് 2 തുടങ്ങിയ എല്ലാ മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഈ വർഷം നടക്കേണ്ട ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ ട്രോഫി ടൂറും ഏപ്രിൽ അവസാനം വരെ ഒഴിവാക്കി.