ലണ്ടൻ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റ് നടക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ചാന്പ്യൻഷിപ്പിനായി പരിശീലനം തുടരുകയാണ്. താൻ ഐപിഎലിനായി പരിശീലനം നടത്തുന്നതായി സ്റ്റോക്സ് തന്നെയാണ് അറിയിച്ചത്.
ഐപിഎൽ ഇതുവരെ മാറ്റിവച്ചിട്ടില്ല. അതുകൊണ്ട് ഏപ്രിൽ 20 മുതൽ ഐപിഎൽ കളിക്കാനായുള്ള ഒരുക്കത്തിലാണ്- സ്റ്റോക്സ് പറഞ്ഞു. ഈ മാസം 29ന് ആരംഭിക്കേണ്ട ഐപിഎൽ ഏപ്രിൽ 15വരെ നീട്ടിവച്ചിരുന്നു. എന്നാൽ, ഏപ്രിൽ 14വരെ രാജ്യം ലോക്ക്ഡൗണ്‍ അയതോടെ 15ന് ടൂർണമെന്റ് ആരംഭിക്കുമോ എന്നതിൽ വ്യക്തതയില്ല.