മുംബൈ: യൂറോ കപ്പ് ഫുട്ബോൾ, കോപ്പ അമേരിക്ക ഫുട്ബോൾ, ഒളിന്പിക്സ് തുടങ്ങിയ ലോകത്തിലെ പ്രമുഖ കായിക മാമാങ്കങ്ങളെല്ലാം മാറ്റിവച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റും മാറ്റിവയ്ക്കേണ്ടിവരും. കൊറോണ വൈറസ് വ്യാപനം തടയാൻ ഏപ്രിൽ 14 വരെ രാജ്യം ലോക്ക്ഡൗണിലായതും ഐപിഎലിന്റെ ഭാവി ഇരുട്ടിലാക്കി. മാർച്ച് 29ന് തുടങ്ങേണ്ട ഐപിഎൽ ഏപ്രിൽ 15വരെ നീട്ടിയിരുന്നു. ഏപ്രിൽ 15വരെ വീസ റദ്ദാക്കിയതോടെയായിരുന്നു അത്. എന്നാൽ, നിലവിലെ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 15ന് ഐപിഎൽ ആരംഭിക്കുക അസാധ്യമാണ്.
അന്തിമ തീരുമാനം എടുക്കാറായില്ല, കാര്യങ്ങളുടെ പോക്ക് കാത്തിരുന്നു കാണാം എന്ന നിലപാടാണ് ബിസിസിഐ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഐപിഎലിന്റെ കാര്യത്തിൽ ഒന്നും പറയാനാകില്ലെന്നാണ് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും പറയുന്നത്.
ഐപിഎലിന്റെ ഭാവി ചർച്ചചെയ്യാൻ ഫ്രാഞ്ചൈസികളുമായി ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന യോഗം ബിസിസിഐ മാറ്റിയിരുന്നു. ഏപ്രിൽ 15വരെ ഐപിഎലിനെക്കുറിച്ചുള്ള ഒരു സംഭാഷണത്തിന്റെയും ആവശ്യമില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള സൂചന.
ട്വന്റി-20 ലോകകപ്പും ത്രിശങ്കുവിൽ
ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റും ആശങ്കയിൽ. ട്വന്റി-20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് 29ന് നടക്കുന്ന ഐസിസി യോഗത്തിൽ തീരുമാനമാകും. യോഗത്തിൽ 18 അംഗ ഡയറക്ടർ ബോർഡുമായി ചർച്ച നടത്തുമെന്നും ഈ ചർച്ചയിൽ ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് തീരുമാനമാകുമെന്നുമാണ് സൂചനകൾ. ടെലി കോണ്ഫറൻസിംഗിലൂടെയാവും യോഗംനടക്കുക. അതേസമയം, ടൂർണമെന്റ് അടുത്ത വർഷത്തേക്ക് നീട്ടി വയ്ക്കാൻ സാധിക്കില്ല. കാരണം, 2021ൽ ഇന്ത്യയിൽവച്ച് ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇതോടെ ഈ വർഷത്തെയോ അടുത്ത വർഷത്തെയോ ട്വന്റി-20 ലോകകപ്പ് ഉപേക്ഷിക്കുകയോ നീട്ടുകയോ ചെയ്യേണ്ടിവരും.
ടെസ്റ്റ് ലോകകപ്പ് ഫൈനൽ
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത വർഷം ജൂണിൽ ഇംഗ്ലണ്ടിൽ നടക്കേണ്ട ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പും നീട്ടിവയ്ക്കേണ്ടിവന്നേക്കും. കൊറോണ ഭീഷണിയെത്തുടർന്ന് ടെസ്റ്റ് സീരീസുകൾ റദ്ദാക്കേണ്ടിവന്ന സാഹചര്യത്തിലാണിത്. 29ന് നടക്കുന്ന ഐസിസി യോഗത്തിൽ ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഫൈനലിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഐസിസി പദ്ധതിയനുസരിച്ച് അടുത്ത വർഷം ജൂണിൽ ലോർഡ്സിലാണ് ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ നടക്കേണ്ടത്.