+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ സഹായവുമായി മെസി, റൊണാൾഡോ, ഗ്വാർഡിയോള

ല​​ണ്ട​​ൻ/​​ബാ​​ഴ്സ​​ലോ​​ണ: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ലോ​​കം ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്പോ​​ൾ സ​​ഹാ​​യഹ​​സ്തം നീ​​ട്ടി കൂ​​ടു​​ത​​ൽ കാ​​യി​​ക താ​​
കൊറോണ സഹായവുമായി മെസി, റൊണാൾഡോ, ഗ്വാർഡിയോള
ല​​ണ്ട​​ൻ/​​ബാ​​ഴ്സ​​ലോ​​ണ: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ലോ​​കം ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്പോ​​ൾ സ​​ഹാ​​യഹ​​സ്തം നീ​​ട്ടി കൂ​​ടു​​ത​​ൽ കാ​​യി​​ക താ​​ര​​ങ്ങ​​ൾ രം​​ഗ​​ത്ത്. റോ​​ബ​​ർ​​ട്ടോ ലെ​​വ​​ൻ​​ഡോ​​വ്സ്കി, ഹ​​മ്മ​​ൽ​​സ്, വി​​ൽ​​ഫ്ര​​ഡ് സാ​​ഹ തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി ഫു​​ട്ബോ​​ൾ താ​​ര​​ങ്ങ​​ൾ ത​​ങ്ങ​​ളു​​ടേ​​താ​​യ സ​​ഹാ​​യം ഇ​​തി​​നോ​​ട​​കം വാ​​ഗ്ദാ​​നം ചെ​​യ്തി​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി, ചെ​​ൽ​​സി തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ളും സ​​ഹാ​​യ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​തി​​നെ​​ല്ലാം പി​​ന്നാ​​ലെ ഫു​​ട്ബോ​​ൾ ലോ​​ക​​ത്തി​​ലെ സൂ​​പ്പ​​ർ ത​​ര​​ങ്ങ​​ളാ​​യ ല​​യ​​ണ​​ൽ മെ​​സി​​യും ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും സൂ​​പ്പ​​ർ പ​​രി​​ശീ​​ല​​ക​​നാ​​യ പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യും സ​​ഹാ​​യ​​ഹ​​സ്തം നീ​​ട്ടി​​യി​​രി​​ക്കു​​ക​​യാ​​ണ്.

പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ താ​​രം റൊ​​ണാ​​ൾ​​ഡോ ആ​​ശു​​പ​​ത്രി ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് സം​​ഭാ​​വ​​ന ചെ​​യ്യു​​ന്ന​​ത്. റൊ​​ണാ​​ൾ​​ഡോ​​യും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഏ​​ജ​​ന്‍റാ​​യ ഹൊ​​ർ​​ഹെ മെ​​ൻ​​ഡെ​​സും കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധി​​ച്ച് ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന രോ​​ഗി​​ക​​ൾ​​ക്ക് ജീ​​വ​​ൻ ര​​ക്ഷാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ന​​ൽ​​കു​​ക. ലി​​സ്ബ​​ണി​​ലെ സാ​​ന്‍റാ മ​​രി​​യ ആ​​ശു​​പ​​ത്രി​​യി​​ലേക്കും പോ​​ർ​​ട്ടോ​​യി​​ലെ സാ​​ന്‍റാ അ​​ന്‍റോ​ണി​​യോ ആ​​ശു​​പ​​ത്രി​​യി​​ലേക്കുമായി 8.2 കോ​​ടി രൂ​​പ​​യു​​ടെ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് റൊ​​ണാ​​ൾ​​ഡോ ന​​ൽ​​കു​​ന്ന​​ത്.

ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യും സ്പാ​​നി​​ഷ് പ​​രി​​ശീ​​ല​​ക​​നാ​​യ പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യും കൊ​​റോ​​ണ വൈ​​റ​​സി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​നാ​​യി 8.2 കോ​​ടി രൂ​​പ​​യു​​ടെ വീ​​തം സ​​ഹാ​​യ​​മാ​​ണ് പ്ര​​ഖ്യാ​​പി​​ച്ച​​ത്. മെ​​സി​​യു​​ടെ സ​​ഹാ​​യം സ്പെ​​യി​​നി​​ലെ ബാ​​ഴ്സ​​ലോ​​ണ​​യി​​ലു​​ള്ള ഒ​​രു ആ​​ശു​​പ​​ത്രി​​ക്കും അ​​ർ​​ജ​​ന്‍റീ​​ന​​യി​​ലെ റൊ​​സാ​​രി​​യോ​​യി​​ലെ ഒ​​രു മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​റി​​നാ​​യു​​മാ​​ണ് ന​​ൽ​​കു​​ക.

കാ​​റ്റ​​ലോ​​ണി​​യ പ്ര​​ദേ​​ശ​​ത്തെ ആ​​ശു​​പ​​ത്രി​​ക​​ൾ​​ക്കാ​​ണ് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി പ​​രി​​ശീ​​ല​​ക​​നും ബാ​​ഴ്സ മു​​ൻ മാ​​നേ​​ജ​​രു​​മാ​​യ ഗ്വാ​​ർ​​ഡി​​യോ​​ള സ​​ഹാ​​യം ന​​ൽ​​കു​​ന്ന​​ത്. ബാ​​ഴ്സ​​ലോ​​ണ മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജും എ​​യ്ഞ്ച​​ൽ സോ​​ളെ​​ർ ഡാ​​നി​​യ​​ൽ ഫൗ​​ണ്ടേ​​ഷ​​നും ചേ​​ർ​​ന്നു​​ള്ള കൊ​​റോ​​ണ കാ​​ന്പ​​യി​​നിം​​ഗി​​നും ഗ്വാ​​ർ​​ഡി​​യോ​​ള സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ന​​ൽ​​കു​​ന്നു​​ണ്ട്.