ടോക്കിയോ: കൊറോണ വൈറസ് വ്യാപനം ലോകത്തെ ആകമാനം പിടിച്ചുലച്ച സാഹചര്യത്തിൽ ഈ വർഷം നടക്കേണ്ടിയിരുന്ന ടോക്കിയോ 2020 ഒളിന്പിക്സും നീട്ടിവച്ചു. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒന്പതുവരെയായിരുന്നു ടോക്കിയോ ഒളിന്പിക്സ് നടക്കേണ്ടിയിരുന്നത്. അടുത്ത വർഷമാണ് ഒളിന്പിക്സ് നടത്തുന്നതെങ്കിലും ടോക്കിയോ 2020 എന്ന പേരിൽതന്നെയാകും ഗെയിംസ് അറിയപ്പെടുക.
കൊറോണ വൈറസ് ഭീഷണിയുടെ സാഹചര്യത്തിൽ ഒളിന്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കുന്നതായി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്നലെ അറിയിച്ചു. ജപ്പാനും ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റിയും (ഐഒസി) ഇക്കാര്യത്തിൽ ധാരണയിലെത്തിയതോടെയാണ് ടോക്കിയോ ഒളിന്പിക്സ് 2021ലേക്ക് മാറ്റിയത്. ഐഒസി പ്രസിഡന്റ് തോമസ് ബാഹും ഷിൻസോ ആബെയും നടത്തിയ ടെലഫോണ് ചർച്ചയ്ക്കുശേഷമായിരുന്നു തീരുമാനം. ആബെയും ബാഹുമായി നടത്തിയ ചർച്ചയിൽ, ടോക്കിയോ ഒളിന്പിക്സ് റദ്ദാക്കില്ലെന്നും 2021ൽ നടത്തുമെന്ന് തീരുമാനിച്ചതായും ആബെയുടെ ഓഫീസ് വ്യക്തമാക്കി.
കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ടോക്കിയോ ഒളിന്പിക്സിനായി കായിക താരങ്ങളെ അയയ്ക്കില്ലെന്ന് കാനഡയും ഓസ്ട്രേലിയയും തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. അതോടെ ഒളിന്പിക്സ് മാറ്റിവയ്ക്കേണ്ടിവരുമെന്ന് സൂചനയുണ്ടായി. ഗെയിംസ് നീട്ടിവയ്ക്കേണ്ടിവരുമെന്ന് തിങ്കളാഴ്ച ജാപ്പനീസ് പാർലമെന്റിൽ ആബെ അറിയിക്കുകയും ചെയ്തു. ബ്രിട്ടനും കായിക താരങ്ങളെ അയയ്ക്കില്ലെന്ന് ഇന്നലെ വ്യക്തമാക്കി. അതോടെ ഒളിന്പിക്സ് മാറ്റിവയ്ക്കുകയല്ലാതെ മറ്റൊരു നിർവാഹവും ജപ്പാനു മുന്നിൽ ഇല്ലാതായി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇതാദ്യമായാണ് ഒളിന്പിക്സ് മാറ്റിവയ്ക്കേണ്ടിവരുന്നത്.
ഒളിന്പിക്സ് മാറ്റിവയ്ക്കണമെന്ന് ഗ്ലോബൽ അത്ലറ്റ്, യുകെ അത്ലറ്റിക്സ്, യുഎസ്എ സ്വിമ്മിംഗ്, ഐഎഎഎഫ് (ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക്സ് ഫെഡറേഷൻ) തുടങ്ങിയ വ ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ ഇതിഹാസ അത്ലറ്റ് കാൾ ലൂയിസും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഒളിന്പിക്സ് മാറ്റിവച്ചതിനെ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) സ്വാഗതം ചെയ്തു. ഈ വർഷം നടക്കേണ്ട യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ ചാന്പ്യൻഷിപ്പുകൾ 2021ലേക്ക് മാറ്റിയിരുന്നു.
ദീപശിഖ ജപ്പാനിൽ തുടരും
ടോക്കിയോ: ടോക്കിയോ ഒളിന്പിക്സ് 2021ലേക്ക് മാറ്റിവച്ചെങ്കിലും ഒളിന്പിക് ദീപം ജപ്പാനിൽ തുടരും. അതേസമയം, ഇന്നു മുതൽ ആരംഭിക്കേണ്ട ദീപശിഖാ പ്രയാണം റദ്ദാക്കിയതായി ടോക്കിയോ ഒളിന്പിക്സ് ഓർഗനൈസിംഗ് കമ്മിറ്റി പ്രസിഡന്റ് യോഷിരോ മോരി അറിയിച്ചു. ഒളിന്പിക് ദീപശിഖാ പ്രയാണത്തിന്റെ കൂടുതൽ കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒളിന്പിക് ടോർച്ച് റിലേ എന്ന പേര് മാറ്റി ടോർച്ച് വിസിറ്റ് എന്നാക്കേണ്ട സാഹചര്യമാണ് ജപ്പാനിൽ നിലവിലുള്ളതെന്ന് ജാപ്പനീസ് വാർത്താ ഏജൻസി നേരത്തേ റിപ്പോർട്ട് ചെയ്തു. തുറന്ന വാഹനത്തിൽ ഒളിന്പിക് ദീപം ഒഴിഞ്ഞവീഥിയിലൂടെ കൊണ്ടുപോകേണ്ടിവരുമെന്നും ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. വടക്കു കിഴക്കൻ ഫുക്കുഷിമയിൽ നിന്നാണ് ഒളിന്പിക് ’ദീപസന്ദർശനം’ ആരംഭിക്കാനിരുന്നത്. ഗ്രീസിൽനിന്ന് കഴിഞ്ഞ വ്യാഴാഴ്ച ഒളിന്പിക് ദീപം ആതിഥേയ രാജ്യമായ ജപ്പാനിൽ എത്തിയിരുന്നു.