റിയോ ഡി ഷാനെറോ: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബ്രസീലിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ താത്കാലിക ആശുപത്രികളാക്കുന്നു. ബ്രസീലിലെ പ്രധാന നഗരങ്ങളായ റിയോ ഡി ഷാനെറോയിലും സാവോ പോളോയിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണിത്.
2016 ഒളിന്പിക്സ്, 2014 ലോകകപ്പ് ഫുട്ബോൾ ഫൈനൽ, 2019 കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനൽ തുടങ്ങിയവ അരങ്ങേറിയ ബ്രസീലിന്റെ വൈകാരിക സ്റ്റേഡിയമായ മാരക്കാന സ്റ്റേഡിയം ആരോഗ്യവകുപ്പിന് വിട്ടുനല്‍കി കഴിഞ്ഞു. ലാറ്റിനമേരിക്കൻ ചാന്പ്യൻമാരായ ഫ്ളെമംഗോയുടെ ഹോം ഗ്രൗണ്ടാണ് മാരക്കാന. സാവോ പോളോയിലെ പകേംബു മുനിസിപ്പൽ സ്റ്റേഡിയം ഗോയസിന്റെ സെറിൻഹ സ്റ്റേഡിയം എന്നിവയും ആശുപത്രികളാക്കാനുള്ള പണികൾ പുരോഗമിക്കുകയാണ്. പ്രമുഖ ക്ലബ്ബുകളായ കൊറിന്ത്യൻസ്, സാന്തോസ് തുടങ്ങിയവയും സ്റ്റേഡിയം കൈമാറാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.
ബ്രസീലിൽ എല്ലാ ഫുട്ബോൾ മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തിനിടെ മത്സരം നടത്തിയതിൽ പ്രതിഷേധിച്ച് ഗ്രേമിയോ താരങ്ങൾ സാവോ ലൂയിസിനെതിരായ മത്സരത്തിൽ മാസ്ക് അണിഞ്ഞ് മൈതാനത്ത് എത്തിയത് വൻ ചർച്ചയായിരുന്നു.