കൊളംബോ/മെൽബണ്‍: വിദേശ സന്ദർശനത്തിനുശേഷം നാട്ടിൽതിരിച്ചെത്തിയ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയും ഓസ്ട്രേലിയൻ മുൻ താരം ജേസണ്‍ ഗില്ലസ്പിയും ക്വാറന്റൈനിൽ. യൂറോപ്യൻ പര്യടനത്തിനുശേഷം കൊളംബോയിൽ തിരിച്ചെത്തിയാണ് സംഗക്കാര ക്വാറന്റൈനിൽ പ്രവേശിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. സംഗക്കാര തന്നെയാണ് വിവരം അറിയിച്ചത്.
ദക്ഷിണാഫ്രിക്കൻ പര്യടത്തിനുശേഷം തിരിച്ചെത്തിയതോടെ ഗില്ലസ്പിയും ഐസൊലേഷനിൽ പ്രവേശിച്ചു. ഇംഗ്ലീഷ് കൗണ്ടി ടീമായ സസെക്സിന്റെ മുഖ്യപരിശീലകനാണ് ഗില്ലസ്പി ഇപ്പോൾ. ടീമിന്റെ പ്രീസീസണ് തയാറെടുപ്പിന്റെ ഭാഗമായാണ് ഗില്ലസ്പി ദക്ഷിണാഫ്രിക്കയിൽ പോയത്.