കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ തങ്ങളാലാകുന്ന സഹായവുമായി കായിക താരങ്ങൾ രംഗത്തുണ്ട്. ആ പട്ടികയിലേക്ക് കടന്നിരിക്കുകയാണ് ജർമൻ ബുണ്ടസ് ലിഗ ഫുട്ബോൾ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി. ലെവൻഡോവ്സ്കിയും ഭാര്യ അന്നയും ചേർന്ന് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് 8.13 കോടി രൂപ സംഭാവന ചെയ്തു. ജർമൻ താരങ്ങളായ ലിയോൻ ഗോരെറ്റ്സ്ക, ജോഷ്വ കിമ്മിച്ച്, ലെറോയ് സനെ തുടങ്ങിയവരും സാന്പത്തിക സഹായം നല്‍കിയിട്ടുണ്ട്.